ശിവാലിക് മലയുടെ അടിവാരത്തില്‍ സമുദ്ര നിരപ്പില്‍ നിന്ന് 6000 അടി ഉയരത്തില്‍ ആണ് ദഗ്ശായ് സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷുകാരുടെ ഏറ്റവും പഴയ സൈനിക ത്താവളങ്ങളില്‍ ഒന്നാണ് ഇത് . 1876 -മുതല്‍ ദഗ്ശായ് കുന്നില്‍ ഭംഗിയുള്ള സ്കൂളുകള്‍ നിര്‍മ്മിക്കപ്പെട്ടിരുന്നു. കുന്നിന്‍ മുകളില്‍ സോക്കര്‍ കളിക്കാനുള്ള മൈതാന മുണ്ട്. ഇവിടെയാണ് ദുരന്ദ് ഫുട് ബാള്‍ മത്സരത്തിന്റെ ആദ്യ കളികള്‍ നടന്നിരുന്നത്.
ചരിത്ര പരമായി വളരെ പ്രാധാന്യമുള്ള ഒരു പ്രദേശമാണ് ഇത്.അനേകം യുദ്ധങ്ങള്‍ ഇവിടെ നടന്നിരിക്കുന്നു. 1876 -ല്‍ ബ്രിട്ടീഷുകാര്‍ ഇവിടെ സൈനിക ത്താവളവും ജയിലും നിര്‍മ്മിച്ചു . ജയില്‍ പുള്ളികളുടെ നെറ്റിയില്‍ മായ്ക്കാനാവാത്ത ,സ്ഥിരമായ ഒരടയാളം പതിപ്പിക്കുകയും ചെയ്തിരുന്നു അവര്‍.. ബ്രിട്ടീഷ് കാര്‍ക്ക് സൈനിക ത്താവളം ഉണ്ടാക്കുന്നതിനു വേണ്ടി പ്രദേശം കൈമാറുന്നതിന് മുന്‍പേ ഈ സ്ഥലം പാട്ട്യാല മഹാ രാജാവിന്‍റെ കീഴിലായിരുന്നു. ബ്രിട്ടീഷ് സൈനികരുടെ ശവ ശരീരങ്ങള്‍ സംസ്കരിച്ച ഒരു സിമിത്തേരിയും ഒരു കത്തോലിക്ക ചര്‍ച്ചും ഇവിടത്തെ ആകര്‍ഷണ കേന്ദ്രങ്ങളില്‍ ഒന്നാണ്.



Click it and Unblock the Notifications