കസൗലി ബസ് സ്റ്റാന്‍ഡില്‍ നിന്നും നാല് കിലോമീറ്റര്‍ ദൂരമേ കസൗലിയിലെ ഏറ്റവും ഉയരം കൂടിയ മങ്കി പോയന്റ് എന്ന കൊടുമുടിയിലേക്ക്. ആ കൊടുമുടിയില്‍ നിന്ന് നോക്കിയാല്‍ സറ്റ്ലജ് നദി , ചണ്ഡിഗര്‍ , മഞ്ഞുമൂടിക്കിടക്കുന്ന, ലോവര്‍ ഹിമാലയത്തിലെ ഏറ്റവും നീളം കൂടിയ ചൂര് ചാന്ദ്നി കൊടുമുടി ഇവയെല്ലാം കാണാന്‍ സാധിക്കും.
കൊടുമുടിക്ക് മേലുള്ള ക്ഷേത്രത്തില്‍ ഹനുമാന് ആണ് പ്രതിഷ്ഠ . പല സ്ഥലങ്ങളില്‍ നിന്നും സഞ്ചാരികളെത്തുന്ന ഈ ക്ഷേത്രത്തിന്റെ പേരില്‍ ആണ് മങ്കി പോയന്റ് എന്ന് അറിയപ്പെടുന്നത്. ഹിന്ദു പുരാണ പ്രകാരം, കാല്‍പ്പത്തിയുടെ ആകൃതിയുള്ള ഈ കൊടുമുടിയില്‍ ഹനുമാന് തന്റെ കാല് വച്ചു എന്നാണു സങ്കല്പം . ഔഷധങ്ങള്‍ നിറഞ്ഞ സഞ്ജീവനി പര്‍വ്വതവും കയ്യിലേന്തി പോകുമ്പോള്‍ ആണ് ഹനുമാന് തന്റെ പാഠം കൊടുമുടിയില്‍ ഊന്നിയത് . അമ്പലത്തില്‍ കാല്‍പ്പാടുകളും പ്രതി ഷ് ഠി ച്ചിരിക്കുന്നു
ഇന്ത്യന്‍ വായു സേനയുടെ നിയന്ത്രണത്തിലാണ് മങ്കി പോയന്റ് പ്രദേശം . വായു സേന അധികാരികളുടെ സമ്മതം വാങ്ങിക്കൊണ്ടു മാത്രമേ അവിടം സന്ദര്‍ശിക്കാന്‍ കഴിയൂ. ക്യാമറ അവിടെ അനുവദിക്കുന്നതല്ല. കാറിലോ രണ്ടു മണിക്കൂര്‍ റോഡിലൂടെ നടന്നോ കൊടുമുടിയില്‍ എത്താം.