Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» നഹന്‍

നഹന്‍- - ഷിവാലിക് കുന്നുകളിലെ രത്നം

26

ഇടതൂര്‍ന്ന ഹരിത വനങ്ങളാലും, മഞ്ഞ് പുതച്ച ഗിരിശൃംഖങ്ങളാലും വലയം ചെയ്യപ്പെട്ട ഒരു നഗരമാണ് നഹന്‍.. ഷിവാലിക് കുന്നുകള്‍ക്കിടയിലാണ് നഹന്‍ സ്ഥിതി ചെയ്യുന്നത്. 1621 ല്‍ രാജാ കരണ്‍ പ്രകാശാണ് നഹന്‍ സ്ഥാപിച്ചത്. ഇപ്പോഴും തുടരുന്ന രക്ഷാബന്ധന്‍ ദിനത്തിലെ പട്ടംപറത്തല്‍ ചടങ്ങിന് തുടക്കം കുറിച്ചത് ഇദ്ദേഹമാണ്.

നഹനിലെ കൊട്ടാരം സ്ഥിതി ചെയ്യുന്നിടത്ത് നഹര്‍ എന്ന് പേരായ ഒരു സഹായിക്കൊപ്പം ഒരു ഋഷി താമസിച്ചിരുന്നു. നഹര്‍ എന്നാല്‍ കൊല്ലരുത് എന്നാണ് അര്‍ത്ഥം. പഴയൊരു കഥ അനുസരിച്ച് ഒരു രാജാവ് സിംഹത്തെ കൊല്ലാന്‍ ശ്രമിക്കവേ ഈ പുണ്യാത്മാവ് നഹര്‍ എന്ന് പറഞ്ഞത്രേ. അതായത് സിംഹത്തെ കൊല്ലരുത് എന്ന്. ഈ വിശുദ്ധന്‍റെ പേര് ബാബ ബന്‍വാരി ദാസ് എന്നായിരുന്നു.

സമുദ്രനിരപ്പില്‍ നിന്ന് 932 മീറ്റര്‍ ഉയരത്തിലാണ് നഹന്‍ സ്ഥിതി ചെയ്യുന്നത്. സുകേതി ഫോസില്‍ പാര്‍ക്ക്, സിംബല്‍വാര വൈല്‍ഡ് ലൈഫ് സാങ്ച്വറി, രേണുക വൈല്‍ഡ് ലൈഫ് പാര്‍ക്ക്, തുടങ്ങി നിരവധി സന്ദര്‍ശയോഗ്യങ്ങളായ സ്ഥലങ്ങള്‍ ഇവിടെയുണ്ട്. നഹനില്‍ നിരവധി കോട്ടകളും, ക്ഷേത്രങ്ങളും, തടാകങ്ങളും ഉണ്ട്. 3214 മീറ്റര്‍ പരന്ന് കിടക്കുന്ന രേണുക തടാകം ഹിമാചല്‍ പ്രദേശിലെ തന്നെ ഏറ്റവും വലിയ തടാകമാണ്. പുരാണമനുസരിച്ച് സന്യാസവര്യനായ ജംദാഗ്നിയും, മകന്‍ പരശുരാമനും ഈ തടാകവുമായി ബന്ധപ്പെട്ടുകിടക്കുന്നു.

ചോഗന്‍, ബിക്രം ബാഗ്, കദര്‍ ക ബാഗ്, എന്നിവയാണ് നഹനിലെ പ്രധാന കേന്ദ്രങ്ങള്‍. ക്ഷേത്രങ്ങള്‍, ഗിഫ്റ്റ് ഷോപ്പുകള്‍, റെസിന്‍, ടര്‍പ്പന്‍റ്റൈന്‍ ഫാക്ടറികള്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. നഹന്‍ ടൗണിന്‍റെ മധ്യഭാഗത്താണ് റാണി താള്‍ എന്ന വലിയൊരു ക്ഷേത്രവും അതിന്‍റെ കുളവും സ്ഥിതി ചെയ്യുന്നത്.

റാണിതാളിന് പരമ്പരാഗതമായി ക്വീന്‍സ് ലേക്ക് എന്നും പേരുണ്ട്. ഇവിടെയാണ് നഹന്‍ ഭരിച്ചിരുന്നവര്‍ വിശ്രമസമയം ചെലവഴിച്ചിരുന്നത്. ഇപ്പോളിവിടം ഒരു പൊതു സന്ദര്‍ശനകേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. റാണിതാളില്‍ സുലഭമായി കാണുന്ന താറാവുകളും, കൊക്കുകളും ആ കാഴ്ചകള്‍ക്ക് കൂടുതല്‍ സൗന്ദര്യം പകരുന്നു. ഇവിടുത്തെ മാള്‍റോഡ് ചെറുപ്പക്കാരുടെ പ്രധാന കേന്ദ്രമാണ്.

നഹനിലെ ഏറ്റവും പഴക്കം ചെന്ന കോട്ടകളിലൊന്നാണ് ജയ്തക്. ഇത് നിര്‍മ്മിച്ചത് ഗുര്‍ഖകളുടെ തലവനായിരുന്ന രണ്‍ജോര്‍ സിങ്ങ് ഥാപ്പയും, അനുയായികളും ചേര്‍ന്നാണ്. ഇവര്‍ നഹന്‍ കോട്ട ആക്രമിച്ച് ജയ്തക് കുന്നിന് മുകളില്‍, നഹന്‍ കോട്ടയുടെ അതേ അവശിഷ്ടങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ജയ്തക് കോട്ട പണിതു. ഇത് കൂടാതെ രേണുക ക്ഷേത്രം, ജഗന്നാഥ ക്ഷേത്രം, ത്രിലോക്പൂര്‍ ക്ഷേത്രം എന്നിവയും ഇവിടുത്തെ പ്രധാന കാഴ്ചകളാണ്. പഴമയുടെ പ്രൗഡി വിളിച്ചോതുന്നവയാണ് റാണ്‍സോര്‍ കൊട്ടാരവും, പാക്കതലാബും. മൗണ്ടന്‍ സ്പോര്‍ട്സിലും, ട്രെക്കിങ്ങിലും താല്പര്യമുള്ളവരുടെ ഇഷ്ടസ്ഥലമാണ് ജാമു പര്‍വ്വതവും, ചൂര്‍ദാര്‍ പര്‍വ്വതവും.

വിമാനമാര്‍ഗ്ഗത്തിലും, ട്രെയിന്‍, റോഡ് മാര്‍ഗ്ഗങ്ങളിലും നഹനിലെത്താം. വര്‍ഷം മുഴുവനും സന്ദര്‍ശന യോഗ്യമായ സ്ഥലമാണ് നഹനെങ്കിലും വസന്തകാലമാണ് ട്രെക്കിങ്ങിനും, കാഴ്ചകള്‍ കാണാനും കൂടുതല്‍  അനുയോജ്യം.

നഹന്‍ പ്രശസ്തമാക്കുന്നത്

നഹന്‍ കാലാവസ്ഥ

നഹന്‍
28oC / 83oF
 • Sunny
 • Wind: N 5 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം നഹന്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം നഹന്‍

 • റോഡ് മാര്‍ഗം
  ഡെല്‍ഹി, ഷിംല, കുളു തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നൊക്കെ പ്രൈവറ്റ് ലക്ഷ്വറി ബസുകളും, സര്‍ക്കാര്‍ ബസുകളും സര്‍വ്വീസ് നടത്തുന്നുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ട്രെയിന്‍ മാര്‍ഗ്ഗം വരുമ്പോള്‍ അംബാലയാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. നഹനില്‍ നിന്ന് ഇവിടേക്ക് 100 കിലോമീറ്ററോളം ദൂരമുണ്ട്. മുംബൈ, ഡല്‍ഹി, ഡെറാഡൂണ്‍, ചണ്ഡിഗഡ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്ന് ട്രെയിന്‍ ലഭിക്കും. ടാക്സിയില്‍ അംബാലയില്‍ നിന്ന് നഹനിലെത്താം.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  വിമാനമാര്‍ഗ്ഗം വരുമ്പോള്‍ ചണ്ഡിഗഡാണ് അടുത്തുള്ള എയര്‍പോര്‍ട്ട്. നഹനില്‍ നിന്ന് 71 കിലോമീറ്റര്‍ അകലെയാണിത്. ഇവിടെ നിന്ന് മുംബൈ, ഡല്‍ഹി, ഷിംല, ലേഹ് തുടങ്ങി ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലേക്ക് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ചണ്ഡിഗഡ് വിമാനത്താവളത്തില്‍ നിന്ന് ടാക്സിയില്‍ നഹനിലെത്താം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Jan,Mon
Return On
21 Jan,Tue
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
20 Jan,Mon
Check Out
21 Jan,Tue
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
20 Jan,Mon
Return On
21 Jan,Tue
 • Today
  Nahan
  28 OC
  83 OF
  UV Index: 8
  Sunny
 • Tomorrow
  Nahan
  23 OC
  74 OF
  UV Index: 8
  Sunny
 • Day After
  Nahan
  24 OC
  76 OF
  UV Index: 8
  Partly cloudy