മഹാത്മാഗാന്ധിയുടെ ശിഷ്യയായിരുന്ന ബ്രിട്ടീഷുകാരി കാതറിന്‍ ഹില്‍മാന്‍ 1948ലാണ് ഈ ആശ്രമം സ്ഥാപിച്ചത്. സരളാ ആശ്രമം എന്നും ഇവിടം അറിയപ്പെടാറുണ്ട്. ഗാന്ധിസത്തില്‍ ആകൃഷ്ടയായി 1931ല്‍ ലണ്ടനില്‍ നിന്ന് പുറപ്പെട്ട കാതറിന്‍ ഹില്‍മാന്‍ സ്വാതന്ത്ര്യസമരത്തിലും ഗാന്ധിജിക്കൊപ്പം പങ്കെടുത്തിട്ടുണ്ട്.
പിന്നീട് സരളാ ബെന്‍ എന്ന പേര് സ്വീകരിച്ച ഇവര്‍ ഹിമാലയന്‍ മേഖലയിലെ പെണ്‍കുട്ടികള്‍ക്ക് ആശ്രയമായി ലക്ഷ്മി ആശ്രമം സ്ഥാപിക്കുകയായിരുന്നു. പാചകം,പച്ചക്കറി വളര്‍ത്തല്‍, ശുചീകരണം തുടങ്ങിയ തൊഴിലുകള്‍ പഠിപ്പിച്ചു കൊടുക്കുന്ന ആശ്രമത്തില്‍ നിരവധി അനാഥ പെണ്‍കുട്ടികളും സ്ത്രീകളും ആശ്രിതരായി ഉണ്ട്. കുമയൂണ്‍ മേഖലയിലെ സ്ത്രീകളെ ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ പ്രാപ്തരാക്കുകയാണ് ആശ്രമത്തിന്‍െറ പ്രഖ്യാപിത ലക്ഷ്യം.



Click it and Unblock the Notifications