സോമേശ്വര്‍ ക്ഷേത്രത്തിന് സമീപമാണ് രുദ്രഹരി വെള്ളച്ചാട്ടവും ഗുഹകളും സ്ഥിതി ചെയ്യുന്നത്. അല്‍മോറ റോഡില്‍ കൗസാനിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് വെള്ളച്ചാട്ടവും ഗുഹകളും സ്ഥിതി ചെയ്യുന്നത്. ശിവന്‍െറ അപര നാമമായ രുദ്രയില്‍ നിന്നും മഹാവിഷ്ണുവിന്െറ അപരനാമമായ ഹരിയില്‍ നിന്നുമാണ് ഈ സ്ഥലത്തിന് രുദ്രഹരി എന്ന പേര് ലഭിച്ചത്.