ഗംഗാനദീതിരത്താണ് ശീത്ലക്ഷേത്രം. അലഹാബാദിന് പടിഞ്ഞാറായി 69 കിലോമീറ്റര്‍ അകലെയാണിത്. ശക്തിപീഠുകളിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് ഇത്. സതീപാര്‍വതീ ദേവിക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്.
ഹിന്ദുമതത്തിലെ സ്ത്രീശക്തി ദേവകളിലൊന്നാണ് ശീതള്‍ ദേവി. 51 ശക്തിപീഠുകളാണ് വിശ്വാസപ്രകാരമുള്ളത്. ആയിരത്തോളം വര്‍ഷം പഴക്കമുള്ളതാണ് ക്ഷേത്രം. ഗര്‍ദ്ഭാവ അഥവാ കഴുതപ്പുറത്ത് ഇരിക്കുന്ന ദേവിയുടെ വിഗ്രഹമാണ് ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.
പുരാതനമായ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കര. മധ്യകാലഘട്ടത്തില്‍ നിരവധി ഭരണാധികാരികളുടെ സിംഹാസനസ്ഥാനമായിരുന്നു ഈ പ്രദേശം. കനൌജിലെ രാജാവായിരുന്ന രാജാ ജെയ് ചന്ദായിരുന്നു ഇവിടത്തെ അവസാനത്തെ ഭരണാധികാരി. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നതും ഈ അമ്പലത്തിന് സമീപത്താണ്. നിരവധി സഞ്ചാരികള്‍ ഇവിടെ സന്ദര്‍ശിക്കാനെത്താറുണ്ട് .
എല്ലാ പൈശാചിക സ്വാധീനങ്ങളെയും അകറ്റാന്‍ കൃഷ്ണപക്ഷത്തിലെ എട്ടാം ദിനമായ അഷ്ടമിനാളില്‍ ഇവിടെ വന്ന് പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നാണ് ശീതള്‍ ഭക്തരുടെ വിശ്വാസം.



Click it and Unblock the Notifications