കാസിരംഗ പാര്‍ക്കിന്‍െറ പുറം അതിരുകളില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗോഹ്പൂര്‍ ചരിത്രപരമായി ഏറെ പ്രാധാന്യങ്ങള്‍ നിറഞ്ഞ നഗരമാണ്. സോനിത്പുര്‍ ജില്ലയുടെ ഭാഗമായ ഇവിടെയാണ് 1942ല്‍ ക്വിറ്റ് ഇന്ത്യ സമരകാലത്ത് ബ്രിട്ടീഷുകാരുടെ വെടിയേറ്റ് കൊല്ലപ്പെട്ട കനകലത ബറുവ (ബീര്‍ബല) ജനിച്ചത്.
ദണ്ഡി ദേവാലെ, ഗോഹ്പുര്‍ റിസര്‍വ് ഫോറസ്റ്റ്, ബോര്‍ പുക്കുരി തുടങ്ങിയവയാണ് ഇവിടത്തെ മറ്റ് ആകര്‍ഷണ സ്ഥലങ്ങള്‍. കാസിരംഗയില്‍ നിന്ന് രാവിലെ പുറപ്പെട്ട് വൈകുന്നേരം തിരിച്ചെത്തുന്ന രീതിയിലാകണം യാത്ര പ്ളാന്‍ ചെയ്യേണ്ടത്. പാര്‍ക്കിന് സമീപത്ത് നിന്ന് ഗോഹ്പൂരിലേക്കും തിരിച്ചുമുള്ള യാത്രക്ക് വാഹനം ബുക്ക് ചെയ്യുന്നതാണ് ബുദ്ധി.



Click it and Unblock the Notifications