ആസാമിന്‍െറ അഭിമാനമെന്ന് പറയാവുന്ന കാസിരംഗ നാഷനല്‍ പാര്‍ക്കിന്‍െറ ഏറ്റവും വലിയ ആകര്‍ഷണം വംശനാശം വന്നുകൊണ്ടിരിക്കുന്ന ഒറ്റക്കൊമ്പന്‍ കണ്ടാമൃഗങ്ങളും കടുവകളും അപൂര്‍വ പക്ഷികളുമാണ്. 2006ല്‍ കടുവാ സങ്കേതമായി പ്രഖ്യാപിച്ച ഇവിടെയാണ് ലോകത്തില്‍ കടുവകളുടെ സാന്ദ്രത ഏറ്റവുമധികം ഉള്ളത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ഇടംനേടിയ കാസിരംഗ പാര്‍ക്കിന്‍െറ മൊത്തം വിസ്തൃതി 429.93 സ്ക്വയര്‍ കിലോമീറ്റര്‍ ആണ്.
ഗോലാഘാട്ട് , നവ്ഗാവോണ്‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കാസിരംഗ പാര്‍ക്കില്‍ കണ്ടാമൃഗങ്ങളെയും കടുവകളെയും കൂടാതെ ഏഷ്യന്‍ ആനകളും കാട്ടുപോത്തുകളും ചെളിയില്‍ മാത്രം കാണപ്പെടുന്ന മാനുകളുമാണ് കാസിരംഗയില്‍ കാണപ്പെടുന്ന മറ്റ് പ്രധാന വന്യമൃഗങ്ങള്‍. ദേശാടന പക്ഷികളടക്കം അപൂര്‍വ പക്ഷിജാലങ്ങളെ കണ്ടുവരുന്ന ഇവിടം ബേഡ്ലൈഫ് ഇന്‍റര്‍നാഷനല്‍ പ്രാധാന്യമുള്ള സ്ഥലമായും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച ആനകളുടെ പുറത്തേറിയുള്ള കറക്കമാണ് കാസിരംഗയിലെ പ്രധാന ആകര്‍ഷണം. പരിശീലനം സിദ്ധിച്ച പാപ്പാന്‍മാരാകും ഈ ആനകളെ നിയന്ത്രിക്കുക. വന്യമൃഗങ്ങളെ അടുത്തുകാണാന്‍ ഇതുപോലൊരു യാത്രാമാര്‍ഗം ഇന്ത്യയില്‍ മറ്റൊരു നാഷനല്‍ പാര്‍ക്കിലും ഇല്ല എന്നുവേണം പറയാന്‍. ജീപ്പുകളും പ്രത്യേകം തയാര്‍ ചെയ്ത ഫോര്‍ വീല്‍ വാഹനങ്ങളുമാണ് കാസിരംഗയിലെ മറ്റുയാത്രാമാര്‍ഗങ്ങള്‍. അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതിലൂടെ മാത്രമേ ജീപ്പുകളടക്കം വാഹനങ്ങള്‍ ലഭ്യമാകൂ.



Click it and Unblock the Notifications