മന്ദാകിനി നദിക്കരയിലാണ് ഈ പുണ്യസ്ഥലം സ്ഥിതി ചെയ്യുന്നത്. ഹിന്ദു മഹര്‍ഷിവര്യനായ അഗസ്ത്യ മുനി വര്‍ഷങ്ങളോളം തപസ്സനുഷ്ടിച്ച പ്രദേശമാണിത്. അഗസ്തീശ്വര്‍ മഹാദേവ ക്ഷേത്രം എന്ന പേരിലും ഈ ക്ഷേത്രം അറിയപ്പെടുന്നു. ക്ഷേത്രച്ചുവരുകളിലായി ഹിന്ദു ദേവകളുടെ ശില്പങ്ങള്‍ കൊത്തി വച്ചിട്ടുണ്ട്. സമുദ്ര നിരപ്പില്‍ നിന്നും 1000 മീറ്റര്‍ ഉയരെയാണ് അഗസ്ത്യമുനി സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തില്‍ നടത്തപ്പെടുന്ന വിവിധ ഉത്സവങ്ങളില്‍ പങ്കെടുക്കാന്‍ ഒട്ടേറെ സഞ്ചാരികള്‍ ഇവിടെ എത്തുന്നു. പ്രത്യേകിച്ചും പ്രധാന ഉത്സവമായ ബൈസാഖിയില്‍ പങ്കെടുക്കാന്‍ പലദേശങ്ങളില്‍ നിന്നും വന്നെത്തുന്ന യാത്രികരെ ഇവിടെ കാണാന്‍ സാധിക്കും.
ഫിഷിംഗ് ഇഷ്ടപ്പെടുന്നവര്‍ക്ക് തൊട്ടടുത്തായുള്ള മന്ദാകിനി നദിയില്‍ അതിനുള്ള സൌകര്യമുണ്ട്. കേദാര്‍നാഥ് വരെ യാത്രികരെ എത്തിക്കുന്ന പവന്‍ ഹാന്‍സ് ഹെലികോപ്റ്റര്‍ സര്‍വീസ് ബേസ് ഇവിടെ സ്ഥിതി ചെയ്യുന്നു. യാത്രികര്‍ക്ക് സൗകര്യാര്‍ത്ഥം ഹോട്ടലുകളിലോ ഫോറെസ്റ്റ് ഗസ്റ്റ് ഹൗസിലൊ ഇവിടെ താമസിക്കാവുന്നതാണ്.



Click it and Unblock the Notifications