കേദാര്‍നാഥില്‍ നിന്നും 19 കിലോമീറ്റര്‍ അകലെയായി സോന്‍പ്രയാഗ് സ്ഥിതി ചെയ്യുന്നു. സമുദ്രനിരപ്പില്‍ നിന്നും 1829 മീറ്റര്‍ ഉയരമുണ്ട് ഇവിടേയ്ക്ക്. ബാസുകി,മന്ദാകിനി നദികളുടെ സംഗമ സ്ഥാനമാണ് ഈ പ്രദേശം. ഇവിടുത്തെ ജലത്തിന് അത്ഭുത സിദ്ധിയുണ്ടെന്ന് കരുതപ്പെടുന്നു. ഈ ജലത്തില്‍ സ്പര്‍ശിക്കുന്നവര്‍ ബൈകുന്ദ് ദാമിലേക്കുള്ള പ്രയാണത്തിനു ഒരു പടി മുന്‍പിലാണെന്നാണ് ഭക്തരുടെ വിശ്വാസം. അതിനാല്‍ ദൂര ദേശങ്ങളില്‍ നിന്ന് പോലും നിരവധി തീര്‍ത്ഥാടകര്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട്.