ചരബരി ഹിമാനികളില്‍ നിന്നും ഒഴുകുന്ന അളകനന്ദ നദിയുടെ പോഷക നദിയാണ് മന്ദാകിനി നദി. സോന പ്രയാഗില്‍ വച്ച് വാസുകി ഗംഗയുമായി കൂടിചേര്‍ന്ന് ഒഴുകുന്ന നദി രുദ്ര പ്രയാഗില്‍ വച്ച് അളകനന്ദയുമായി ചേരുന്നു. ഒടുവില്‍ ദേവപ്രയാഗില്‍ വച്ച് ഭാഗീരഥിയുമായി ഒത്തുചേര്‍ന്ന് ഗംഗാ നദിയായി പരിണമിക്കുന്നു.
റിവര്‍ റാഫ്റ്റിംഗിനും തുഴച്ചിലിനും പ്രശസ്തമായ നദിയാണിത്. ക്ലാസ്സ് 3,ക്ലാസ്സ് 4,ക്ലാസ്സ് 5 റാപിട്സ് ഉള്ളതിനാല്‍ തന്നെ നദി ഈ വിധ ജല വിനോദങ്ങള്‍ക്കെല്ലാം തന്നെ അത്യന്തം അനുയോജ്യമാണ്. കേദാര്‍നാഥ് ക്ഷേത്രത്തിനു പിന്നിലായുള്ള പാലത്തിലൂടെ റിവര്‍ ക്രോസിംഗില്‍ ഏര്‍പ്പെടുകയും ചെയ്യാം.



Click it and Unblock the Notifications