Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കേദാര്‍നാഥ് » ആകര്‍ഷണങ്ങള് » കേദാര്‍നാഥ് ക്ഷേത്രം

കേദാര്‍നാഥ് ക്ഷേത്രം, കേദാര്‍നാഥ്

35

രാജ്യമൊട്ടാകെയുള്ള ഹിന്ദു മത വിശ്വാസികളുടെ പ്രധാന തീര്‍ത്ഥാടക കേന്ദ്രങ്ങളിലൊന്നാണ് കേദാര്‍നാഥ് ക്ഷേത്രം. ഭഗവാന്‍ ശിവന്‍റെ ജ്യോതിര്‍ലിംഗം ഇവിടെ പ്രതിഷ്ടിച്ചിരിക്കുന്നു. 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഈ പ്രതിഷ്ഠ സമുദ്രനിരപ്പില്‍ നിന്നും 3584 മീറ്റര്‍ ഉയരെ കേദാര്‍നാഥ് മലനിരകളില്‍ സ്ഥിതി ചെയ്യുന്നു. എ ഡി എട്ടാം നൂറ്റാണ്ടില്‍ ശ്രീ ശങ്കരാചാര്യരാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്. മന്ദാകിനി നദി ഇതിനു സമീപമായി ഒഴുകുന്നുണ്ട്. പാണ്ഡവര്‍ നിര്‍മ്മിച്ചതായി കരുതപ്പെടുന്ന ഒരു പുരാതന ക്ഷേത്രം ഈ ദേവാലയത്തിനടുത്തായി തന്നെ സ്ഥിതി ചെയ്യുന്നു. മറ്റു ദേവീ ദേവന്‍മാരുടെ വിഗ്രഹങ്ങള്‍ ക്ഷേത്രത്തിന്റെ നടപ്പുരയുടെ ചുവരുകളില്‍ ദര്‍ശിക്കാന്‍ സാധിക്കും.

ശിവ വാഹനമായ നന്ദിയുടെ വിഗ്രഹം ക്ഷേത്രത്തിനു വെളിയിലായി ക്ഷേത്ര പാലകനെന്ന പോലെ  പ്രതിഷ്ടിച്ചിരിക്കുന്നു. 1000 വര്‍ഷത്തിലധികം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. ചതുരാകൃതിയിലുള്ള അടിത്തറയില്‍ കൂറ്റന്‍ ശിലാഫലകങ്ങള്‍  കൊണ്ടാണ് ഈ ക്ഷേത്രം പടുത്തുയര്‍ത്തിയിരിക്കുന്നത്.  തീരത്ഥാടകര്‍ പ്രാര്‍ത്ഥിക്കുന്ന സ്ഥലം ഗര്‍ഭ ഗ്രിഹ എന്നറിയപ്പെടുന്നു. വിവിധ ആചാരാനുഷ്ടാനങ്ങളും പൂജകളും നടത്തപ്പെടുന്ന മണ്ഡപവും ഇവിടെയായി കാണാം. കുരുക്ഷേത്ര യുദ്ധത്തിനു ശേഷം പാണ്ഡവര്‍ ഈ അമ്പലത്തില്‍ വന്നു പ്രായശ്ചിത്തത്തിനായി പ്രാര്‍ഥിച്ചുവെന്നാണ് ഐതിഹ്യം.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun