കേദാര്‍നാഥ് ക്ഷേത്രത്തിനടുത്തായി തന്നെ ആദി ഗുരു ശങ്കരാചാര്യരുടെ സമാധി സ്ഥിതി ചെയ്യുന്നു. അദ്വൈത സിദ്ധാന്തം എല്ലാ ദേശങ്ങളിലും പ്രചരിപ്പിച്ച മഹാനായ സന്യാസിയാണ് ശ്രീ ശങ്കരാചാര്യര്‍. എട്ടാം നുറ്റാണ്ടില്‍ കേദാര്‍നാഥ് ക്ഷേത്രം അദ്ദേഹം നവീകരിക്കുകയും നാല് മഠങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. ബദ്രിനാഥിലെ ജോതിര്മത് ആശ്രമത്തില്‍ നിന്നും കേദാര്‍നാഥിലേക്ക് പ്രയാണം ചെയ്ത ശങ്കരാചാര്യര്‍ ഒടുവില്‍ ഈ പ്രദേശത്തായി തന്നെ സമാധിയാകുകയാണുണ്ടായത്.
യാത്രാവേളയില്‍ നാല് പ്രധാന ശിഷ്യന്മാര് അദ്ദേഹത്തെ അനുഗമിക്കുകയുണ്ടായി. എന്നാല്‍ അദ്ദേഹം അവരെ തിരിച്ചയക്കുകയും ഒറ്റയ്ക്ക് യാത്ര തുടരുകയും ചെയ്തു. ചൂടുവെള്ളമൊഴുകുന്ന അരുവി ഈ പ്രദേശത്തായി കാണാം. ശങ്കരാചാര്യര്‍ തന്റെ ശിഷ്യന്മാര്ക്ക് ഇവിടുത്തെ കാലാവസ്ഥയില്‍ നിന്ന് രക്ഷ നേടാന്‍ വേണ്ടി പണി കഴിപ്പിച്ചതാണിതെന്നു വിശ്വസിക്കപ്പെടുന്നു. ഹൈന്ദവ തീര്‍ത്ഥാടക കേന്ദ്രങ്ങളായ ചാര് ധംസ് കണ്ടെത്തിയതിനു ശേഷം ശങ്കരാചാര്യര്‍ തന്റെ 32 ആം വയസ്സില്‍ ഇവിടെ സമാധിയായി.