രുദ്രപ്രയാഗ് ജില്ലയില്‍ ഗോപേശ്വര്‍-ഗുപ്ത് കാശി റോഡിലാണ് ഉഖി മത് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 1311 മീറ്റര്‍ ഉയരമുണ്ട് ഇവിടേയ്ക്ക്. ശീതകാലത്ത് അതി ശക്തമായ മഞ്ഞു വീഴ്ചയെ തുടര്‍ന്ന് കേദാര്‍നാഥ് ക്ഷേത്രം അടയ്ക്കുന്നതിനാല്‍ ക്ഷേത്രത്തിലെ വിഗ്രഹം ഇവിടെയുള്ള ഓംകാരേശ്വര്‍ ക്ഷേത്രത്തിലേക്ക് മാറ്റുകയും ആരാധന നടത്തുകയും ചെയ്യുന്നു. ബാണാസുരന്റെ മകളായ ഉഷയുടെ പേരിലാണ് ഈ പ്രദേശം അറിയപ്പെടുന്നത്. മഞ്ഞു പുതച്ച ഹിമാലയന്‍ നിരകളുടെ ഭംഗി ആസ്വദിക്കാന്‍ പറ്റിയ ഇടമാണിത്.



Click it and Unblock the Notifications