കിയോഞ്ജഹാറില്‍ ചരിത്ര പ്രാധാന്യമുള്ള പ്രശസ്തമായ മലയാണ് ഗൊനാസിക. ബൈതരണി നദി ഉദ്ഭവിക്കുന്ന ഈ മല കിയോഞ്ജഹാര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് 45 കിലോമീറ്റര്‍ ദൂരെയാണ് സ്ഥിതി ചെയ്യൂന്നത്. കാറില്‍ പോയാല്‍ അര മണിക്കൂറിനുള്ളില്‍ എത്തുന്ന ഇവിടെയാണ് പ്രശസ്തമായ ബ്രഹ്മേശ്വര്‍ മഹാദേവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഉദ്ഭവിച്ച് കുറച്ചുദൂരം ഭൂമിക്കടിയിലൂടെയാണ് ബൈതരണി നദി ഉദ്ഭവിക്കുന്നത്. പശുവിന്‍െറ നാസ്വാരന്ധ്രങ്ങള്ക്ക് സമാനമായി ഒഴുകുന്ന ഈ നദി കുറച്ചുദൂരത്തിന് ശേഷമാണ് പിന്നീട് കണ്ണുകള്‍ക്ക് ദൃശ്യമാകൂ. കുടുംബവുമൊത്തുള്ള യാത്രക്ക് ഏറെ അനുയോജ്യമായ ഇങ്ങോട് സംസ്ഥാന സര്‍ക്കാര്‍ കണ്ടക്ടഡ് ടൂറുകളും സംഘടിപ്പിക്കാറുണ്ട്.