ഖമ്മം കാലാവസ്ഥ

ഹോം » സ്ഥലങ്ങൾ » ഖമ്മം » കാലാവസ്ഥ

ഖമ്മം സന്ദര്‍ശിക്കാന്‍ മികച്ച സമയം ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലമാണ്. കുറഞ്ഞ  താപനില പുറം യാത്രകള്‍ക്കും കാഴ്ചകള്‍ക്കും അനുയോജ്യമായിരിക്കും ഡിസംബര്‍ -ജനുവരി കളില്‍  തണു പ്പുണ്ടാകും . സഞ്ചാരികള്‍ കമ്പിളി വസ്ത്രങ്ങള്‍ കൈവശം വക്കുന്നത് അഭികാമ്യം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ഏപ്രില്‍ മെയ്‌ ജൂണ്‍ മാസങ്ങള്‍ ചൂട് കാലമാണ് ഖമ്മമില്‍ . മെയ്‌ ജൂണ്‍ മാസങ്ങളിലാ ണ് ഏറ്റവും ചൂടനുഭവപ്പെടുന്നത് . അപ്പോള്‍  42 ഡിഗ്രീ സെല്‍ഷ്യസ്  വരെ ഉയരും. ഈ കാലം ഖമ്മം സന്ദര്‍ശന ത്തിനു യോജിച്ചതല്ല. കാരണം സൂര്യാഘാതം ,  നിര്ജ്ജലീകരണം തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട് .

മഴക്കാലം

ജൂണ്‍ അവസാനത്തോടെയാണ് മഴക്കാലം . അത് സെപ്തംബര്‍ വരെ നീണ്ടു നില്‍ക്കും . ഉഷ്ണ മേഖല പ്രദേശമായതിനാല്‍   ഒക്ടോബര്‍ നവമ്പര്‍ മാസങ്ങളിലും    പ്രദേശത്ത് ചറിയ മഴ ലഭിക്കാറുണ്ട്. മിതമായും ചിലപ്പോള്‍ ശക്തിയായും മഴ ലഭിക്കുന്ന ഖമ്മമില്‍ ഈ സമയം താപനില ശരാശരി 35 ഡിഗ്രീ സെല്‍ഷ്യസ് ആയിരിക്കും.

ശീതകാലം

ശീത കാലത്തു  ഖമ്മമില്‍ മിതമായ തണുപ്പുള്ള  തെളിഞ്ഞ അന്തരീക്ഷമായിരിക്കും .വടക്കേ  ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്പോലെ കഠിന ശൈത്യം ഇവിടെ അനുഭവപ്പെടില്ല.ശീത കാലം നവംബര്‍ മുതല്‍ ഫെബ്രുവരി വരെ നീണ്ടു നില്‍ക്കുന്നു. ഏറ്റവും തണുപ്പുള്ള കാലം ജനുവരിയാണ് .ശരാശരി 25 ഡിഗ്രീ സെല്‍ഷ്യസ് വരെ താപനില താഴാറുണ്ട്.