നരസിംഹ സ്വാമി വാഴുന്ന ഖമ്മം

ഹോം » സ്ഥലങ്ങൾ » ഖമ്മം » ഓവര്‍വ്യൂ

തെക്കേ ഇന്ത്യന്‍ സംസ്ഥാനമായ തെലങ്കാനയിലാണ് ഖമ്മം സ്ഥിതി ചെയ്യുന്നത്. ഖമ്മം ജില്ലയുടെ ആസ്ഥാനവും ആ പേരിലാണ് അറിയപ്പെടുന്നത്. സമീപപ്രദേശങ്ങളിലെ പതിനാലു ഗ്രാമങ്ങള്‍ കൂടി ചേര്‍ന്ന് നഗരം ഇപ്പോള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആയി മാറിയിരിക്കുന്നു. തലസ്ഥാനമായ  ഹൈദരാബാദില്‍ നിന്ന് 273കി മീ . ദൂരെയുള്ള ഖമ്മം തെലങ്കാനയിലേക്ക്  വരുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്.

ഐതിഹ്യപ്രകാരം പ്രദേശത്തിന് ഖമ്മം എന്ന പേര് നരസിംഹാദ്രി ക്ഷേത്ര നാമത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. ക്ഷേത്രം ആദ്യ കാലത്ത് സ്തംഭ ശിഖരി എന്നും പിന്നീട് സ്തംഭാദ്രി  എന്നും അറിയപ്പെട്ടു. ക്ഷേത്രത്തിലെ പ്രതിഷ്ഠ  വിഷ്ണുവിന്റെ അവതാരങ്ങളില്‍ ഒന്നായ നരസിംഹ സ്വാമിയാണ് . ത്രേതായുഗത്തില്‍ അതായത് 1.6 ദശ ലക്ഷം വര്‍ഷങ്ങള്‍ക്കപ്പുറം മുതല്‍  നിലകൊള്ളുന്ന ക്ഷേത്രമാണിതെന്നു തെളിയിക്കപ്പെട്ടിട്ടുണ്ടത്രെ .

കുന്നിന്‍ നെറുകയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്‍റെ  തൂണായി കുത്തനെയുള്ള ഒരു പാറയാണ്‌ നിലകൊള്ളുന്നത്.ഈ പാറയുടെ അല്ലെങ്കില്‍ തൂണിന്റെ പേരിലാണ്   കംഭ എന്ന് നഗരത്തിനു പേര്‍ കൈവന്നത്. ഖമ്മത്ത്തിനു ചുറ്റുമുള്ള പ്രദേശം ഖമ്മം മേട്ടു എന്നറിയപ്പെടുന്നു. അത് പിന്നീട്  കമ്മമ്മേട്ട് എന്നും ശേഷം ഖമ്മം എന്നും ലോപിക്കപ്പെട്ടു.

വളരെ മനോഹരമായ ഒരു നഗരമാണു ഖമ്മം . കൃഷ്ണ നദിയുടെ ശാഖയായ മുന്നേരു പുഴ  യുടെ തീരത്താണ് ഇത് കിടക്കുന്നത്. തെലങ്കാനയുടെ  ചരിത്രത്തില്‍ ഖമ്മത്തി നു വലിയ സ്ഥാനമുണ്ട്. ഖമ്മം കോട്ടയ്ക്കു ഖമ്മം നഗരത്തിനു മാത്രമല്ല തെലങ്കാനയുടെ തന്നെ ചരിത്രത്തിലും  പ്രാധാന്യമുണ്ട് .ഒരു കുന്നിന്‍ മുകളില്‍ ഗാംഭീര്യത്തോടെ ഉയര്‍ന്നു നില്‍ക്കുന്ന കോട്ട  അതിന്റെ വ്യത്യസ്തമായ വാസ്തു ശൈലികളുടെ  സംയോഗം കൊണ്ട് അത്ഭുതപ്പെടുത്തുന്നു.ഈ ശൈലികളുടെ കൂടിച്ചേരല്‍ അര്‍ത്ഥ മാക്കുന്നത്   വിവിധ കാലങ്ങളില്‍  പല  പല ഭരണാധികാരികള്‍ കോട്ടയെ പുതുക്കുകയും   കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയും   ചെയ്തിട്ടുണ്ട് എന്നാണു.

ഖമ്മം പഴയ കാലത്തെ വ്യാവസായിക - സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ഒരു വേദിയായ നഗരമായിരുന്നു. പ്രധാനമായും തലുക്കുകളുടെ ഭരണ കാലത്ത്. ഇവിടം പല പല രാജ വംശങ്ങളുടെ  ഭരണ കേന്ദ്രമായിരുന്നിട്ടുണ്ട്. അവയുടെ നശിപ്പിക്കാന്‍ കഴിയാത്തത്ര അടയാളങ്ങള്‍ , ചരിത്രത്തിലും, കലയിലും, വാസ്തു ശില്‍പ്പങ്ങളിലും നീക്കിയിരുപ്പുകളാ യി ഈ നഗരത്തില്‍ അവശേഷിക്കുന്നു. പല സമുദായങ്ങളി ല്‍ പ്പെട്ടവര്‍  ഒരുമിച്ചു കഴിയുന്ന ഖമ്മം സമുദായ മൈത്രിക്ക് ഉദാഹരണമാണ്. ഓരോ മതത്തില്‍ പ്പെട്ടവര്‍ അവരവ രുടെ സംസ്കാരവും  അനുഷ്ഠാ നങ്ങളും ആചരിക്കുന്ന ഖമ്മം ഈ പ്രത്യേകത കൊണ്ട് തന്നെ അനന്യമായിരിക്കുന്നു.ക്ഷേത്രങ്ങ ളും പള്ളികളുമാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നത്.

വിനോദ സഞ്ചാരം

ഇന്ത്യയിലെ നാനാ പ്രദേശങ്ങളിലെയും ലക്ഷക്കണക്കായ  സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട  വിനോദ സഞ്ചാര കേന്ദ്രമാണ് ഖമ്മം. ഖമ്മം നഗരത്തിനു പുറത്തും അകത്തുമായി ധാരാളം പ്രദേശങ്ങള്‍ സന്ദര്‍ശന യോഗ്യമായുണ്ട്.അവയില്‍ ഏറ്റവും  പ്രധാനപ്പെട്ടവ  ഖമ്മം കോട്ട, ജമാല പുരം  ക്ഷേത്രം, ഖമ്മം ലക്ഷ്മി നരസിംഹ ക്ഷേത്രം ഇവയാണ്. പുറം കാഴ്ചകള്‍ക്ക്  പലേര്‍  തടാകം, പാപി കൊണ്ട ലു  കുന്നുകള്‍, വ്യേര്‍  തടാകം തുടങ്ങിയവ സന്ദര്‍ശിക്കാം ഖമ്മം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ശൈത്യ കാലമാണ് .

ഉഷ്ണ മേഖലാ പ്രദേശങ്ങളിലെ കാലാവസ്ഥയാണ് വര്‍ഷം  മുഴുവനും  എന്നത് കൊണ്ട് വടക്കന്‍ സംസ്ഥാനങ്ങളിലെത്  പോലെ ശീതകാലത്ത് അത്രയേറെ തണുപ്പ് അനുഭവപ്പെടില്ല. വേനല്‍ക്കാലത്ത് കടുത്ത ചൂടായിരിക്കും. ആ സമയം  സന്ദര്‍ശനം  ഒഴിവാക്കുന്നതനു നല്ലത്. ഖമ്മം പ്രദേശത്ത്  .മണ്‍സൂണ്‍ കാലത്ത് മഴ ലഭിക്കാറുണ്ട് . ആ സമയം താപനില താഴേക്കു വരുകയുംഅന്തരീക്ഷത്തില്‍  ഈര്‍പ്പം കൂടുതല്‍ ഉണ്ടാകുകയും ചെയ്യും.

ഖമ്മം നഗരം റോഡു മുഖേനയും, തീവണ്ടി ഗതാഗതം മുഖേനയും  സംസ്ഥാനത്തെയും   രാജ്യത്തെയും  മറ്റു  പ്രദേശങ്ങളുമായി ബന്ധി പ്പിക്കപ്പെട്ടിരിക്കുന്നു . ഖമ്മമില്‍  എയര്‍ പോര്‍ട്ട്‌ ഇല്ല.ഏറ്റവും അടുത്ത അന്താരാഷ്‌ട്ര  എയര്‍ പോര്‍ട്ട്‌ ഹൈദരാബാദില്‍ ആണുള്ളത്. നല്ല തീവണ്ടി ഗതാഗതവും  റോഡ്‌ സര്‍വ്വീസുകളും  വിമാനത്താവളത്തിന്‍റെ  കുറവ് പരിഹരിക്കുന്നു . രണ്ടു നാഷണല്‍ ഹൈവേ കള്‍  നഗരത്തിലൂടെ കടന്നു പോകുന്നുണ്ട്. അത് റോഡു യാത്ര എളുപ്പമാകുന്നു . സര്‍ക്കാര്‍ ബസ്  സവ്വീസുകള്‍ രാജ്യത്തെ പല നഗരങ്ങളിലേക്കുമുണ്ട് . ഇന്ത്യയുടെ നാനാ ഭാഗത്ത് നിന്നും വരുന്ന  പല തീവണ്ടികളും ഖമ്മം റയില്‍ വേ   സ്റ്റേഷനില്‍ നിര്‍ത്തുന്ന വയാണ്.

Please Wait while comments are loading...