കൂറ്റന്‍ മരങ്ങള്‍ അകമ്പടി സേവിക്കുന്ന നിറപ്പകിട്ടാര്‍ന്ന ഉദ്യാനമാണിത്.ഒരു ബോട്ടാണിക്കല്‍ ഗാര്‍ഡനെയാണ് ഈവിധം പാര്‍ക്കാക്കി മാറ്റിയത്.എങ്ങനെയാണീ പേര് വന്നതെന്ന് ചോദിച്ചാല്‍ രണ്ടുത്തരമുണ്ട്.ഇംഗ്ലീഷ് ഓഫീസര്‍ ആയ റേയുടെ പേരില്‍ നിന്നാണിതിനു റേവുഡ് എന്ന പേര് ലഭിച്ചതെന്നാണ് ഒരു പക്ഷം.
അതല്ല നിബിഡ വനങ്ങള്‍ എന്നര്‍ത്ഥം വരുന്ന റായ് എന്ന മറാത്തി വാക്കുമായി ബന്ധപ്പെട്ടാണീ പേര് കിട്ടിയെതന്നെ മറ്റൊരഭിപ്രായവും ഉണ്ട്.രണ്ടാമത്തെ അഭിപ്രായമാണ് ശരിയെന്ന് തോന്നിക്കും ഇവിടെയെത്തിച്ചേരുന്നവര്‍ക്ക്. അത്രയും ഇടതൂര്‍ന്ന വൃക്ഷലതാദി കളാണിവിടെയുള്ളത്.



Click it and Unblock the Notifications