ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവരുടെ പറുദീസയാണിത്, താനെ ജില്ലെയിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള കൊടുമുടിയാണ് സൂര്യമല്‍. പച്ച വിരിച്ച ഈ മല നിരകള്‍ക്ക് ഉയരെ എത്തിയാല്‍ താഴെയുള്ള ഇടതൂര്‍ന്ന വൃക്ഷലതാതികള്‍,താഴ്വരകള്‍ തുടങ്ങി പ്രകൃതിയുടെ അഭൌമ സൌന്ദര്യം മതിയാവോളം നുകര്‍ന്ന് രസിക്കാം.
ശരിക്കും പറഞ്ഞാല്‍ യാത്രികരെ സംബന്ധിച്ചടുത്തോളം ഇവെയെല്ലാം ചേര്‍ന്ന് ഒരു സ്വപ്നത്തിലെന്ന പോലെ പ്രതീതി ഉളവാക്കുന്നുണ്ട്. സൂര്യമല്‍ നിരകള്‍ക്കു മുകളില്‍ ഒരു ന്യൂറോ തെറാപ്പി സെന്റര്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെയെത്തുന്നവരില്‍ ചിലര്‍ അത് കൂടി സന്ദര്‍ശിച്ചിട്ടേ മടങ്ങാറുള്ളൂ.



Click it and Unblock the Notifications