Search
 • Follow NativePlanet
Share

പ്രകൃതിയുടെ കാണാക്കാഴ്ചകള്‍ തേടി ഖോടലയിലേക്ക്

7

കണ്ടത് സുന്ദരം, കാണാത്തത് അതി സുന്ദരം എന്നാണല്ലോ. നമ്മള്‍ കണ്ടതിലും എത്രയോ മനോഹരമായ സ്ഥലങ്ങള്‍ പലയിടത്തും ആരുടേയും ശ്രദ്ധയില്‍ പെടാതെ ഒളിഞ്ഞു കിടപ്പുണ്ട്. അത്തരത്തില്‍ നമ്മളെ വിസ്മയിപ്പിക്കുന്ന ഒന്നാണ് ഖോടല. മുംബായ് നഗരത്തിന്റെ അടുത്ത് കിടന്നിട്ടു പോലും പ്രശസ്തി അധികം പകര്‍ന്നു കിട്ടിയിട്ടില്ലാത്ത മനോഹരമായ ഒരു ചെറു ഗ്രാമം. കുടുംബവുമായി സ്വസ്ഥമായി സമയം ചെലവിടാനും കാഴ്ചകള്‍ കണ്ട് രസിക്കാനും പിന്നെ ഒരല്‍പം സാഹസികത പുറത്തെടുക്കാനുമൊക്കെ പറ്റിയ ഒരുഗ്രന്‍ പിക്നിക്‌ സ്പോട്ട്.

സമുദ്രനിരപ്പില്‍ നിന്നും 1800 ഫീറ്റ്‌ ഉയരെ സ്ഥിതി ചെയ്യുന്ന ശാന്തസുന്ദരമായ പര്‍വ്വത പ്രദേശമാണിത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ്  ഈ ചെറു ഗ്രാമം സ്ഥിതി ചെയ്യുന്നത്.വൈതര്‍ണ ലേക്ക്, ഐഗട്പുരി-കസറ ഘട്ട്,ട്രിങ്കല്‍ വാടി ഫോര്‍ട്ട്‌ എന്നിവയൊക്കെ സമീപത്തായി സ്ഥിതി ചെയ്യുന്നു.

പ്രകൃതി ഭംഗിയും സാഹസികതയും ഇഴചേര്‍ന്ന്

ഒരു ചിത്രത്തിലെന്നോണം വരച്ച മാതിരി പച്ചപരവതാനി വിരിച്ച കുന്നിന്‍ മേടുകള്‍. വിനോദ സഞ്ചാരികളെയും സാഹസികരെയും ഒരു പോലെ ആവേശം കൊള്ളിക്കാന്‍ ഈ പച്ച പുതച്ച മലനിരകള്‍ക്കു അധിക സമയമൊന്നും വേണ്ട. അതോടൊപ്പം ഇവിടത്തെ വളരെ സൗമ്യമായ അന്തരീക്ഷം മനസിന്‌ ശാന്തിയും സമാധാനവും പകര്‍ന്നു തരുന്നു.

പൂനെ,മുംബായ് തുടങ്ങിയ സ്ഥലങ്ങളുമായി ചേര്‍ന്ന് കിടക്കുന്നുണ്ടെങ്കില്‍ പോലും അതിന്റെ പരിഷ്കാരങ്ങളോ ശബ്ദകോലാഹലങ്ങളോ ഇവിടുത്തെ സ്വര്യ ജീവിതത്തെ മലിനപ്പെടുത്തിയിട്ടില്ല. ശരിക്കും പറഞ്ഞാല്‍ ഖോടലയിലെ ടുറിസം സാദ്ധ്യതകള്‍ ഇനിയും ഏറെ പ്രയോജനപ്പെടുത്തേണ്ടിയിരിക്കുന്നു.   

പോയ കാലത്തിന്റെ ഓര്‍മ്മക്കുറിപ്പെന്നോണം പ്രകൃതിയുടെ മക്കള്‍ എന്നവകാശപ്പെടാവുന്ന കുറേ മനുഷ്യര്‍ ഇവിടെയുണ്ട്. നഗരത്തിന്റെ പരിഷ്കാരങ്ങള്‍ തൊട്ടു തീണ്ടിയിട്ടില്ലാത്തവര്‍. പ്രകൃതിയുടെ തനിമ നശിപ്പിക്കാതെ എങ്ങനെ അവയോടിണങ്ങി  ജീവിക്കണം എന്ന് നമ്മളെ പഠിപ്പിക്കുകയാണോ എന്ന് തോന്നിപ്പോകും അവരെ കണ്ടാല്‍.  അവരുടെ വസ്ത്രധാരണ രീതി മുതല്‍ ജീവിത ശൈലി വരെ അത് തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്.

ഉല്ലാസത്തിന്റെ കൊടുമുടിയിലേക്ക്  

ഇവിടെയെത്തുന്നവരെ ഉല്ലാസത്തിന്റെ കൊടുമുടിയിലെത്തിക്കാന്‍ പാകത്തില്‍ ഒട്ടേറെ വിനോദങ്ങളുണ്ട് .ട്രെക്കിംഗ് തന്നെയാണ് യാതികരിലേറെ പേര്‍ക്കും പ്രിയങ്കരമായ പ്രധാന വിനോദം. പിന്നെ  പര്‍വ്വത പ്രദേശത്തൂടെ സാഹസികമായി ബൈക്കോടിച്ചു രസിക്കാം. പക്ഷി ജന്തു സ്നേഹികള്‍ക്ക് അമല വന്യജീവി സങ്കേതം പുതു പുത്തന്‍ കാഴ്ചകള്‍ സമ്മാനിക്കുന്നു. ഉരഗങ്ങളും പലവിധ ജന്തു ജീവികളില്‍ തുടങ്ങി ഇവിടെ പറന്നെത്താറുള്ള ദേശാടന കിളികള്‍ വരെ യാത്രികരില്‍ കൗതുകമുളവാക്കുന്നു.

സുഖകരമായ കാലാവസ്ഥ എടുത്തു പറയേണ്ടതാണ്. മഴക്കാലത്തിനു ശേഷമുള്ള സീസനാണ് യാത്രികര്‍ക്ക് ഏറ്റവും പ്രിയം.പിന്നെ ശീതകാലത്തും ഒത്തിരിപ്പേര്‍ ഇവിടെ എത്താറുണ്ട്. ഖോടലയിലെ മറ്റു ചില പ്രത്യേകതകളിലൊന്നാണ് ഇവിടുത്തെ ട്രൈബല്‍ ഡാന്‍സ്. ഉത്സവ കാലത്ത് വന്നാല്‍ മാത്രമേ ഈ അപൂര്‍വ്വ കാഴ്ച കാണാനൊക്കൂ. ഇന്ത്യയിലെ മറ്റെല്ലാ നഗരങ്ങളില്‍ നിന്നെല്ലാം തന്നെ ഇവിടേയ്ക്ക് ധാരാളം യാത്രികര്‍ എത്തുന്നുണ്ട്.

ചത്രപതി ശിവജി എയര്‍പോര്‍ട്ട് ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. പിന്നെ 30 കിലോമീറ്റര്‍ അകലെ ഇഗട്പുരി റെയില്‍വേ സ്റ്റേഷനുമുണ്ട്. ഖോടലയ്ക്ക് അധികം അകലെയല്ല നിങ്ങള്‍ താമസിക്കുന്നതെങ്കില്‍ മറ്റൊരു ബെസ്റ്റ് ഐഡിയ ഉണ്ട്. നേരെ ഒരു കാറു സംഘടിപ്പിക്കുക,ഇങ്ങോട്ടേക്ക് വച്ചു പിടിക്കുക. അതാവുമ്പോ വേണ്ട വിധം കാഴ്ചകളൊക്കെ കണ്ടു വിശാലമായി ഒന്ന് ചുറ്റിയടിക്കാം.

ഖോടല പ്രശസ്തമാക്കുന്നത്

ഖോടല കാലാവസ്ഥ

ഖോടല
31oC / 88oF
 • Haze
 • Wind: N 0 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഖോടല

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ഖോടല

 • റോഡ് മാര്‍ഗം
  പൂനെ,മുംബായ്,ഇഗട്പുരി ഇവിടെന്നെല്ലാം തന്നെ ഒത്തിരി ബസുകള്‍ എങ്ങോട്ടേക്ക് സര്‍വീസ് നടത്തുന്നുണ്ട്. സര്‍ക്കാര്‍ സര്‍വീസുകളോടൊപ്പം തന്നെ ധാരാളം പ്രൈവറ്റ് ബസുകളും എങ്ങോട്ടേക്ക് സഞ്ചാരികളെ എത്തിക്കുന്നു. യാത്രികരുടെ സമയവും സൌകര്യവുമനുസരിച്ച് ബസുകള്‍ തിരഞ്ഞെടുക്കാം.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ട്രെയിനിലാണ് യാത്രയെങ്കില്‍ ഐഗട്പുരി സ്റ്റേഷനില്‍ ഇറങ്ങാം. പൂനെ,മുംബായ് തുടങ്ങി മഹാരാഷ്ട്രയിലെ മറ്റെല്ലാ നഗരങ്ങളില്‍ നിന്നെല്ലാം ഇങ്ങോട്ട് ട്രെയിന്‍ സര്‍വീസുകളുണ്ട്. സ്റ്റേഷനില്‍ നിന്ന് ടാക്സി പിടിച്ചു ഇങ്ങോട്ടെത്തിച്ചേരാം.600 രൂപ വരെ ടാക്സി ചാര്‍ജ് ആകും.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  30 കിലോമീറ്റര്‍ അകലെയുള്ള ഛത്രപതി ശിവജി എയര്‍പോര്‍ട്ട് ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള മറ്റു പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം തന്നെ ഇങ്ങോട്ടേക്ക് ധാരാളം വിമാന സര്‍വീസുകളുണ്ട്. ഇവിടുന്നു ഖോടലയിലേക്ക് ടാക്സി കിട്ടും. നാസിക്കിലെ ഗാന്ധിനഗര്‍ എയര്‍പോര്‍ട്ട്,പൂനെയിലെ ലോഹെഗൌന്‍ എയര്‍പോര്‍ട്ട് എന്നിവയാണ് തൊട്ടടുത്തുള്ള മറ്റു വിമാനത്താവളങ്ങള്‍.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
22 Sep,Tue
Return On
23 Sep,Wed
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
22 Sep,Tue
Check Out
23 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
22 Sep,Tue
Return On
23 Sep,Wed
 • Today
  Khodala
  31 OC
  88 OF
  UV Index: 8
  Haze
 • Tomorrow
  Khodala
  25 OC
  77 OF
  UV Index: 8
  Partly cloudy
 • Day After
  Khodala
  25 OC
  78 OF
  UV Index: 7
  Partly cloudy