ഇന്ന് നിലവിലുള്ള സിനഗോഗുകളില്‍ എറ്റവും പഴക്കം ചെന്നതാണ് കൊച്ചിയിലെ പരദേശി സിനഗോഗ്. ഫോര്‍ട്ട് കൊച്ചിയിലെ ജൂതത്തെരുവിലാണ് പരദേശി സിനഗോഗ് സ്ഥിതിചെയ്യുന്നത്. 1568 ല്‍ മലബാര്‍ യഹൂദരാണ് പരദേശി സിനഗോഗ് നിര്‍മ്മിച്ചത്. 1662ല്‍ പോര്‍ച്ചുഗീസ് ഷെല്ലാക്രമണത്തില്‍ സിനഗോഗിന് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചു.
പിന്നീട് ഡച്ചുകാര്‍ ഇത് പുതുക്കിപണിതു. ഹാന്‍ഡ് പെയിന്റിംഗാണ് സിനഗോഗില്‍ ഉപയോഗിച്ചിരിക്കുന്നത്. മനോഹരങ്ങളായ തറയോടുകള്‍ പാകിയ സിനഗോഗില്‍ ഹീബ്രു ശകലങ്ങള്‍ മാര്‍ബിളില്‍ കൊത്തിയതും, പഴയ നിയമ ചുരുളുകളും, ചെതിരുശേഷിപ്പായി നില്‍ക്കുന്നു. വര്‍ഷം തോറും നിരവധി സഞ്ചാരികളാണ് പരദേശി സിനഗോഗ് കാണാനെത്തുന്നത്.



Click it and Unblock the Notifications