സാന്താക്രൂസ് ബസലിക്ക, കൊച്ചി

ഹോം » സ്ഥലങ്ങൾ » കൊച്ചി » ആകര്‍ഷണങ്ങള് » സാന്താക്രൂസ് ബസലിക്ക

പോര്‍ട്ടുഗീസുകാര്‍ നിര്‍മിച്ച ചരിത്ര പ്രസിദ്ധമായ ഈ പള്ളി ഇന്ത്യയിലെ ആദ്യകാല പള്ളികളിലൊന്നായി കരുതപ്പെടുന്നു. ഫോര്‍ട്ട് കൊച്ചിയിലാണ് പ്രശസ്തമായ ഈ പള്ളി സ്ഥിതിചെയ്യുന്നത്. കൊച്ചിയിലെ ഏറ്റവും പ്രസിദ്ധമായ ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നാണ് സാന്താക്രൂസ് ബസലിക്ക. 1558 ല്‍ പോപ്പ് പോള്‍ നാലാമന്‍ ഈ പള്ളിയെ ഒരു ബസലിക്കയാക്കി ഉയര്‍ത്തുകയായിരുന്നു.

കോളനിഭരണക്കാലത്ത് ബ്രിട്ടീഷുകാരുടെ കൈവശമായിരുന്നു സാന്താക്രൂസ് ബസലിക്ക. ഈ ബസിലിക്ക പൊളിച്ചുമാറ്റപ്പെട്ട സ്ഥലത്ത് 1887ല്‍ ബിഷപ്പ് ഡോം ഗോമസ് ഫെറീറ ഒരു പുതിയ കെട്ടിടം പണിയുകയും ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1984ല്‍ അതിനെ ബസലിക്കയായി പ്രഖ്യാപിക്കുകയുമായിരുന്നു. യേശുക്രിസ്തുവിന്റെ ജനനവും തിരുവത്താഴവും അടക്കമുള്ള കഥകള്‍ പറയുന്ന നിരവധി പെയിന്റിംഗുകള്‍ സാന്താക്രൂസ് ബസലിക്കയില്‍ കാണാം.

Please Wait while comments are loading...