ഹില്‍ മ്യൂസിയത്തിനൊപ്പം തന്നെ പ്രശസ്തമാണ് പരിഷത്ത് തമ്പുരാന്‍ മ്യൂസിയവും. മനോഹരമായ ചിത്രകലാപ്രദര്‍ശത്തിന് പ്രശസ്തിയാര്‍ജ്ജിച്ചാണ് പരിഷത്ത് തമ്പുരാന്‍ മ്യൂസിയം. മുഗള്‍ ഓയില്‍ പെയിന്റിംഗും പുരാതന ശില്‍പങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പഴയകാലത്തെ നാണയങ്ങളുടെ വലിയൊരു ശേഖരവും പരിഷത്ത് തമ്പുരാന്‍ മ്യൂസിയത്തിലുണ്ട്. ചരിത്രാന്വേഷികളായ ആളുകളുടെ പ്രിയപ്പെട്ട ഇടമാണ് പരിഷത്ത് തമ്പുരാന്‍ മ്യൂസിയം. ഇത്തരത്തിലുള്ള നിരവധി സഞ്ചാരികള്‍ ഇവിടെയെത്താറുണ്ട്. ദിവസവും കുറച്ച് മണിക്കൂറുകള്‍ മാത്രമാണ് പരിഷത്ത് തമ്പുരാന്‍ മ്യൂസിയം തുറന്നിരിക്കുക.



Click it and Unblock the Notifications