ഫോര്‍ട്ടുകൊച്ചിയില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യത്തെ തെരുവുകളിലൊന്നാണ് പ്രിന്‍സസ് സ്ട്രീറ്റ്. ലോഫേര്‍സ് കോര്‍ണര്‍ എന്നും പ്രിന്‍സസ് സ്ട്രീറ്റ്് അറിയപ്പെടുന്നു. യൂറോപ്യന്‍ ശൈലിയിലുള്ള വീടുകളാണ് ഇവിടെയെങ്ങും. പഴമയും തനിമയും അതുപോല തന്നെ നിലനിര്‍ത്തുന്ന പ്രിന്‍സസ് സ്ട്രീറ്റ് കൊച്ചിയില്‍ നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരിടം കൂടിയാണ്.
ലോഫേര്‍സ് കോര്‍ണറില്‍ നിന്നുമാണ് ഈ തെരുവിന്റെ ഏറ്റവും നല്ല കാഴ്ച കിട്ടുക. പഴയകാലത്ത് സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ പതിവായി ആളുകള്‍ ഒത്തുകൂടിയിരുന്ന സ്ഥലമായിരുന്നു ഇത്. ഷോപ്പിംഗിനും മറ്റും പേരുകേട്ട സ്ഥലം കൂടിയാണ് ഇത്. ബ്രിട്ടീഷ്, ഡച്ച്, ഫ്രഞ്ച്, പോര്‍ട്ടുഗീസ് മുതലായ ശൈലിയിലുളള ആഭരണങ്ങളും സാധനങ്ങളും ഇവിടെ ലഭിക്കും.



Click it and Unblock the Notifications