ഇന്ത്യയിലെ തന്നെ പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് സന്താനഗോപാല കൃഷ്ണസ്വാമി ക്ഷേത്രമെന്നാണ് വിശ്വസിക്കപ്പെടുന്നത്. 947 എ ഡിയിലാണ് സന്താനഗോപാല കൃഷ്ണസ്വാമി ക്ഷേത്രം പണികഴിപ്പിച്ചത് എന്നാണ് ഇവിടെ കാണാവുന്ന ലിഖിതങ്ങള്‍ പറയുന്നത്. തെക്കേ ഇന്ത്യയിലെ നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ക്ഷേത്രങ്ങളിലൊന്ന് കൂടിയാണ് സന്താനഗോപാല കൃഷ്ണസ്വാമി ക്ഷേത്രം. കൊച്ചിയില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലത്തായാണ് സന്താനഗോപാല കൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മഹാവിഷ്ണുവിന്റെ അവതാരമായ സന്താനഗോപാല സ്വാമിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.



Click it and Unblock the Notifications