വേമ്പനാട്ട് കായലില്‍ 1936 ലാണ് വെല്ലിംഗ്ടണ്‍ ഐലന്റ് നിര്‍മിക്കപ്പെട്ടത്. കൊച്ചി തുറമുഖത്തിന്റെ ശില്പിയായിരുന്ന റോബര്‍ട്ട് ബ്രിസ്‌റ്റോയുടെ ദീര്‍ഘ വീക്ഷണവെല്ലിംഗ്ടണ്‍ ഐലന്റ് എന്ന് പറയാം. മുന്‍ വൈസ്രോയിയാരുന്ന വെല്ലിംഗ്ടന്റെ സ്മരണ നിലനിര്‍ത്തുന്നതിനാണ് ഇതിന് വെല്ലിംഗ്ടണ്‍ ഐലന്റ് എന്ന പേരല്‍കിയിരിക്കുന്നത്.
കായലും കരയും ഒത്തു ചേരുന്ന വെല്ലിംഗ്ടണ്‍ ഐലന്റ് തീരങ്ങളിലൂടെയുള്ള യാത്ര ഏതൊരു സഞ്ചാരിയുടെയും സ്വപ്നമാണ്. സതേണ്‍ നാവിക കമാന്‍ഡിന്റെയും പോര്‍ട്രസ്റ്റിന്റെയും ആസ്ഥാനം കൂടിയായ വെല്ലിംഗ്ടണ്‍ ഐലന്റ് ഇപ്പോള്‍ കൊച്ചിയുടെ തന്ത്രപ്രധാന ഭാഗമാണ്. താജ് മലബാര്‍ പോലുള്ള കൊച്ചിയിലെ പ്രധാന ഹോട്ടലുകളും വാണിജ്യ കേന്ദ്രങ്ങളും ഇവിടെയാ സ്ഥിതിചെയ്യുന്നത്.



Click it and Unblock the Notifications