Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» തെന്മല

തെന്മലയിലേയ്ക്ക് പോകാം പ്രകൃതിയോട് ചേരാം

17

പ്രകൃതികനിഞ്ഞനുഗ്രഹിച്ചൊരു സ്ഥലമാണ് കൊല്ലം ജില്ലയിലെ തെന്‍മല. ഇപ്പോള്‍  ഇക്കോ ടൂറിസം പദ്ധതി വന്നതില്‍പ്പിന്നെ ടൂറിസം ഭൂപടത്തില്‍ തെന്‍മലയ്ക്ക് പ്രമുഖ സ്ഥമാനമാണ് ലഭിയ്ക്കുന്നത്. പ്രകൃതിസൗന്ദര്യവും സാഹസികതയുമാണ് തെന്‍മലയിലെ പ്രധാന ആകര്‍ഷണങ്ങള്‍. തേന്‍മലയെന്ന പേര് ലോപിച്ചാണത്രേ തെന്‍മലയെന്ന പേരുണ്ടായിരിക്കുന്നത്. കാട്ടുതേന്‍ ഏറെ ലഭിച്ചുകൊണ്ടിരുന്ന സ്ഥലമായതിനാലാണത്രേ ഇതിന് തേന്‍മലയെന്ന പേരുവീണത്.

തിരുവനന്തപുരത്തുനിന്നും 70 കിലോമീറ്റര്‍ അകലെയാണ് തെന്‍മല സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതിയാണ് തെന്‍മലയിലേത്. ഈ പദ്ധതിയുടെ ഭാഗമായി തെന്‍മലയെ 5 മേഖലകളായി തിരിച്ചിട്ടുണ്ട്. കള്‍ച്ചുറല്‍ സോണ്‍, അഡ്വഞ്ചറസ് സോണ്‍, ലിഷര്‍ സോണ്‍, ഡീര്‍ റീഹാബിലിറ്റേഷന്‍ സോണ്‍, ബോട്ടിങ് സോണ്‍ എന്നിവയാണ് അഞ്ച് മേഖലകള്‍. ഏക്കറുകണക്കിന് നിത്യഹരിത വനങ്ങളുള്ള തെന്‍മലയില്‍ വര്‍ഷാവര്‍ഷം ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. വിദേശ സഞ്ചാരകളുടെയും ഇഷ്ടകേന്ദ്രമായി തെന്‍മല മാറിക്കൊണ്ടിരിക്കുകയാണ്. ഒട്ടേറെ തരത്തില്‍പ്പെട്ട ചെടികളും പക്ഷിമൃഗാധികളും ഇവിടെ സംരക്ഷിക്കപ്പെടുന്നു. ട്രക്കിങ്, മലകയറ്റം, ബൈക്കിങ് പോലുള്ള സാഹസിക വിനോദങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്ക് മികച്ച സാധ്യതകളാണ് ഇവിടെ ലഭിയ്ക്കുന്നത്.

സഞ്ചാരികളുടെ പറുദീസ

കല്ലട നദിയ്ക്കു കുറുകെ പണിത അണക്കെട്ടാണ് തെന്‍മലയിലെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലൊന്ന്. ഹണിമൂണിനെത്തുന്നവരുടെയും പിക്‌നിക്കിനെത്തുന്നവരുടെയും ഇഷ്ടകേന്ദ്രമാണ് പാലരുവി വെള്ളച്ചാട്ടം. ഡീര്‍ പാര്‍ക്കാണ് മറ്റൊരു ആകര്‍ഷണം. പലതരത്തില്‍പ്പെട്ട മാനുകളെ ഇവിടെ കാണാം. തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ് ഈ സംരക്ഷിതമ മേഖല. പാര്‍ക്കിനുള്ളില്‍ പണിതിരിക്കുന്ന ഏറ്റുമാടങ്ങള്‍ മനോഹരമാണ്, താല്‍പര്യമുള്ളവര്‍ക്ക് ഏറ്റുമാടങ്ങളിലും സമയം ചെലവിടാം.

നക്ഷത്രവനം, ആര്യങ്കാവ് ശാസ്താ ക്ഷേത്രം, കുളത്തുപ്പുഴ ശാസ്താ ക്ഷേത്രം, സസ്‌പെന്‍ഷന്‍ ബ്രിഡ്ജ് എന്നിവയാണ് തെന്‍മലയിലെ മറ്റ് പ്രധാന കേന്ദ്രങ്ങള്‍. തിരുവനന്തപുരത്തുനിന്നും കൊല്ലം ജില്ലയിലെ പുനലൂരില്‍ നിന്നും സുഖകരമായി യാത്രചെയ്ത് തെന്‍മലയിലെത്താം. മനോഹരമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. വെറുമൊരു വിനോദയാത്രയാഗ്രഹിയ്ക്കുന്നവര്‍ക്കും സാഹസികതയെ പ്രണയിയ്ക്കുന്നവര്‍ക്കും പൂര്‍ണ്ണ സംതൃപ്തി നല്‍കുന്ന പ്രദേശമാണിതെന്നതില്‍ സംശയം വേണ്ട.

തെന്മല പ്രശസ്തമാക്കുന്നത്

തെന്മല കാലാവസ്ഥ

തെന്മല
31oC / 88oF
 • Haze
 • Wind: WNW 11 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം തെന്മല

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം തെന്മല

 • റോഡ് മാര്‍ഗം
  തിരുവനന്തപുരത്തുനിന്നും കൊല്ലത്തുനിന്നും റോഡുമാര്‍ഗ്ഗം എളുപ്പത്തില്‍ തെന്‍മലയിലെത്താം. ഒട്ടേറെ സര്‍ക്കാര്‍ ബസുകള്‍ ഈ രണ്ട് സ്ഥലങ്ങളില്‍ നിന്നും തെന്‍മലയിലേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ടാക്‌സികളില്‍ യാത്രചെയ്യണമെന്നുള്ളവര്‍ക്ക് അതിനുള്ള സൗകര്യവുമുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  കൊല്ലത്താണ് തെന്മലയ്ക്കടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍. ഇങ്ങോട്ട് 66 കിലോമീറ്ററാണ് ദൂരം. കേരളത്തിലെ പ്രമുഖ റെയില്‍വേ സ്റ്റേഷനുകളിലൊന്നാണ് കൊല്ലം, ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാമുള്ള തീവണ്ടികള്‍ ഈ വഴി കടന്നുപോകുന്നുണ്ട്. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ടാക്‌സിയിലോ ബസിലോ തെന്മലയിലേയ്ക്ക് തിരിയ്ക്കാം.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ് തെന്‍മലയ്ക്ക് ഏറ്റവും അടുത്തുള്ളത്. ഇവിടേയ്ക്ക് 72 കിലോമീറ്ററാണ് ദൂരം. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും ഇങ്ങോട്ട് വിമാനസര്‍വ്വീസുകളുണ്ട്. വിമാനത്താവളത്തില്‍ നിന്നും ടാക്‌സികളിലോ ബസിലോ തെന്‍മലയിലെത്താം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Jul,Fri
Return On
20 Jul,Sat
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
19 Jul,Fri
Check Out
20 Jul,Sat
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
19 Jul,Fri
Return On
20 Jul,Sat
 • Today
  Thenmala
  31 OC
  88 OF
  UV Index: 7
  Haze
 • Tomorrow
  Thenmala
  27 OC
  81 OF
  UV Index: 6
  Light rain shower
 • Day After
  Thenmala
  26 OC
  79 OF
  UV Index: 6
  Patchy rain possible