Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോലാര്‍ » കാലാവസ്ഥ

കോലാര്‍ കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. ഈ സമയത്ത് കോലാറില്‍ കഠിനമായ ചൂട് അനുഭവപ്പെടാറുണ്ട്. പകല്‍സമയങ്ങളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാറുണ്ട്. ഒരുപാട് സ്ഥലങ്ങള്‍ കാണാനുള്ളതിനാല്‍ത്തന്നെ കനത്ത ചൂട് യാത്രയുടെ രസം കളയും, വേനല്‍ക്കാലത്ത് കോലാര്‍ യാത്ര പ്ലാന്‍ ചെയ്യാതിരിക്കുന്നതാണ് നല്ലത്.

മഴക്കാലം

ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് കോലാറില്‍ മഴയുണ്ടാകന്നത്. വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ഇവിടെ ശക്തമാണ്. മഴക്കാലത്തും കോലാര്‍ യാത്ര അത്ര സുഖകരമാകില്ല.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരിവരെയാണ് ശീതകാലം. ഈ സമയമാണ് കോലാര്‍ സന്ദര്‍ശനത്തിന് പറ്റിയത്. മനോഹരമായ കാലാവസ്ഥയാണ് ശീതകാലത്ത് കോലാറില്‍ അനുഭവപ്പെടുക. പകല്‍സമയത്ത് വെയിലുണ്ടാകുമെങ്കിലും ചൂട് അനുഭവപ്പെടില്ല.