നഗരഹൃദയത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ അഷ്ടമുടി കായലിന്റെ തീരത്താണ് അഡ്വെഞ്ചര്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ എറ്റവും പ്രശ്‌സതമായ ഉല്ലാസകേന്ദ്രങ്ങളില്‍ ഒന്നാണിത്.
കായലിലൂടെയുള്ള യാത്രയാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദം. കൊല്ലം ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ കായലിലൂടെയുള്ള ഹൗസ്‌ബോട്ട് യാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഹൗസ്‌ബോട്ടുകള്‍ക്ക് പുറമെ ആഡംബര ബോട്ടുകള്‍, സ്‌പീഡ് ബോട്ടുകള്‍, പവര്‍ ബോട്ടുകള്‍ എന്നിവയും സഞ്ചാരികള്‍ക്ക് ആവശ്യാനുസരണം പ്രയോജനപ്പെടുത്താം.
സര്‍ക്കാര്‍ അതിഥിസമന്ദിര വളപ്പില്‍ 48 ഏക്കറിലായി വ്യാപിച്ചു കിടക്കുകയാണ് അഡ്വെഞ്ചര്‍ പാര്‍ക്ക്. കുട്ടികള്‍ക്കുള്ള ട്രാഫിക് പാര്‍ക്ക്, ബോട്ട് ക്‌ളബ്ബ്, കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ എന്നിവ ഇവിടെയുണ്ട്. ചുമര്‍ചിത്രങ്ങളുടെയും പെയിന്റിംഗുകളുടെയും വന്‍ശേഖരമുള്ള പാരമ്പര്യ മ്യൂസിയം ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്.



Click it and Unblock the Notifications