കൊല്ലി മലനിരകളിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത രണ്ട് വ്യൂ പോയിന്റുകളാണ് സീകുപാറയും സേലര്‍ നാടും. അധികം അറിയപ്പെട്ടു തുടങ്ങിയിട്ടില്ലാത്തതിനാല്‍ ഈ രണ്ട് സ്ഥലങ്ങളും സ്വകാര്യത എറെയുള്ളതും മലീനകരണം വളരെ കുറഞ്ഞതുമായ സ്ഥലങ്ങളാണ്. ട്രക്കിങ്ങും ബോട്ടിങ്ങുമാണ് ഇവിടെ ഏര്‍പ്പെടാവുന്ന പ്രധാന വിനോദങ്ങള്‍. ശാന്തമായ അന്തരീഷം ധ്യാനത്തിനും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുമുള്ള അവസരം ഒരുക്കുന്നു. വളരെ കുത്തനെ ഉള്ള കയറ്റങ്ങളായതിനാല്‍ ആരോഗ്യപരമായി പ്രശ്‌നമുള്ളവര്‍ ഇവിടെ ട്രക്കിങ് തിരഞ്ഞെടുക്കാതിരിക്കുന്നതായിരിക്കും ഉചിതം. എപ്പോഴും വെള്ളം കരുതുന്നതും നല്ലതാണ്. സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഒരു പൈനാപ്പിള്‍ ഗവേഷണ കേന്ദ്രം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വൈവിധ്യമാര്‍ന്ന സങ്കരയിനം പൈനാപ്പിളുകള്‍ ഇവിടെ വികസിപ്പിച്ചെടുക്കുകയും സംരംക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഔഷധ സസ്യങ്ങള്‍ സംബന്ധിച്ചുള്ള ഗവേഷണവും സമീപത്തായി നടക്കുന്നുണ്ട്.



Click it and Unblock the Notifications