കൊല്ലൂര് യാത്രക്കിടെ സമയമുണ്ടെങ്കില്‍ സന്ദര്‍ശിയ്ക്കാവുന്ന സ്ഥലമാണ് മസ്തികട്ടെ, വനദേവതാക്ഷേത്രമാണ് ഇത്. കെട്ടിപ്പൊക്കിയ ക്ഷേത്രമോ മേല്‍ക്കൂരയോ ഒന്നുമില്ലാതെയാണ് ഇവിടുത്തെ പ്രതിഷ്ഠ. ഒരു പൂജാരിയെത്തി ദിവസം പൂജകള്‍ നടത്തുന്നുണ്ട്. കുട്ടികള്‍ക്കുണ്ടാകുന്ന ചില പ്രത്യേക രോഗങ്ങളെല്ലാം മാറാന്‍ ഇവിടെവന്നു പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നാണ് വിശ്വാസം. തൊട്ടില്‍, കമുകിന്‍ പൂക്കുല, വള, മണി, തുടങ്ങിയവയാണ് ദേവിയ്ക്ക് ഇഷ്ടപ്പെട്ട കാണിക്കകള്‍. മനോഹരമായ പ്രകൃതിയാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.



Click it and Unblock the Notifications