മധ്യകാലഘട്ടത്തിലെ ഒട്ടേറെ കെട്ടിടങ്ങളും മറ്റുമുള്ള സ്ഥലമാണ് കൊപ്പലിലെ കുക്കാനൂര്‍. ഇതൊരു ചെറുനഗരമാണ്. പഴയ പലകെട്ടിടങ്ങളും ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്. കൂടാതെ പുരാതനകാലത്തുള്ള ചില ക്ഷേത്രങ്ങളുമുണ്ട് ഇവിടെ, നവലിംഗ ക്ഷേത്രം, കല്ലേശ്വര ക്ഷേത്രം, മല്ലികാര്‍ജ്ജുന ക്ഷേത്രം, മഹാമായ ക്ഷേത്രം തുടങ്ങിയവ ഇവയില്‍ ചിലതാണ്.
ഒന്‍പതാം നൂറ്റാണ്ടിലുള്ള ലിഖിതങ്ങളുടെയും രൂപങ്ങളുടെയും പേരിലാണ് നവലിംഗ ക്ഷേത്രം ശ്രദ്ധിക്കപ്പെടുന്നത്. ക്ഷേത്രത്തില്‍ ഒന്‍പത് ശിവലിംഗങ്ങളാണുള്ളത്, അതിനാലാണ് നവലിംഗക്ഷേത്രമെന്ന പേരുവന്നത്. കൊപ്പല്‍ നഗരത്തില്‍ നിന്നും 14 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുക്കാനൂരില്‍ എത്താം.



Click it and Unblock the Notifications