കോട്ടഗിരിയില്‍ നിന്ന് 7 കിലോമീറ്റര്‍ അകലെ എല്‍ക് ഫാള്‍സ് സ്ഥിതി ചെയ്യുന്നു. എല്‍ക് ഫാള്‍സ് എന്ന പേരുണ്ടെന്നല്ലാതെ ഇതിന് ശരിക്കുള്ള എല്‍കുമായി വലിയ ബന്ധമൊന്നുമില്ല . അതിനാല്‍ തന്നെ കൂട്ടമായി എല്‍കുകള്‍ മേഞ്ഞു നടക്കുന്ന കാഴ്ച്ച കാണാമെന്നു കരുതി ഇവിടെ എത്തുന്നവര്‍ ഒരല്‍പ്പം നിരാശപ്പെടേണ്ടി വരും. അതൊഴിച്ചു നിര്‍ത്തിയാല്‍ മറ്റൊരു തരത്തില്‍ മനം മയക്കുന്ന കാഴ്ച്ചകളുടെ ലോകമാണിത്.
ബ്രിട്ടീഷ് ഭരണകാലത്തെ പാശ്ചാത്യ ഭംഗി തുളുമ്പുന്ന വസതി യാത്രികരെ ഇവിടെ വരവേല്‍ക്കുന്നു. മഴക്കാലമാണ് ഇവിടുത്തെ കാഴ്ച്ചകള്‍ കാണാന്‍ കൂടുതല്‍ പേരും എത്തുന്നത്. ഈ സമയം തൊട്ടടുത്ത കൂകല്‍ താഴ്വര ഓറഞ്ച് പൂക്കള്‍ കൊണ്ട് നിറയുന്നു. ഉയിലതി ഗ്രാമത്തിനരികെയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അത്യുച്ചത്തില്‍ നിന്ന് താഴേക്ക് പതിക്കുന്ന നീര്‍ച്ചാട്ടം അല തല്ലി ചുറ്റുപാടുമാകെ നിറഞ്ഞു ഒരു വലിയ തേജോ വലയം തന്നെ ഇവിടെ ദൃശ്യമാകുന്നുണ്ട്.



Click it and Unblock the Notifications