ധര്‍മ്മപുരി: ക്ഷേത്രങ്ങളുടെയും പള്ളികളുടെയും നഗരം

തമിഴ്നാട് സംസ്ഥാനത്താണ് ധര്‍മ്മപുരി സ്ഥിതി ചെയ്യുന്നത്. കര്‍‌ണാടകയോട് ചേര്‍ന്ന് കിടക്കുന്ന ഈ സ്ഥലം പ്രകൃതിയുടെ മനോഹാരിതയാലും, അടുത്തുള്ള മറ്റ് സ്ഥലങ്ങളാലും ഏറെ അറിയപ്പെടുന്നതാണ്. ഇവിടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഏറെ പേരുകേട്ടവയാണ്. ബാംഗ്ലൂരിനും, ചെന്നൈക്കും ഇടയിലായതിനാല്‍ ഇവിടങ്ങളില്‍ നിന്നുള്ള ഒട്ടേറെ ആളുകള്‍ സ്ഥിരമായി ധര്‍മ്മപുരി സന്ദര്‍ശിക്കാനെത്താറുണ്ട്. പൗരാണികകാലത്ത് ചോളന്മാരും, രാഷ്ട്രകൂടന്‍മാരും, പാണ്ഡ്യന്മാരും ധര്‍മ്മപുരിയില്‍ ഭരണം നടത്തിയിരുന്നു.

വെള്ളച്ചാട്ടങ്ങളുടെ നാട്, ഉറവകളുടെയും: ധര്‍മ്മപുരിക്കാഴ്ചകള്‍

കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയിലുള്ള ഹൊഗെനക്കല്‍ വെള്ളച്ചാട്ടത്തിലേക്ക് ധര്‍മ്മപുരിയില്‍ നിന്ന് 46 കിലോമീറ്റര്‍ ദൂരമേയുള്ളു. പ്രകൃതി സൗന്ദര്യവും, വെള്ളച്ചാട്ടത്തിന്‍റെ ആകര്‍ഷകമായ കാഴ്ചയും കണ്ട് റിലാക്സ് ചെയ്യാന്‍ പറ്റിയൊരിടമാണിത്. മറ്റൊരു സന്ദര്‍ശന കേന്ദ്രം കൃഷ്ണഗിരി ഡാമാണ്. ഇത് കൃഷ്ണഗിരിക്കും, ധര്‍മ്മപുരിക്കും ഇടയിലാണ്. കോട്ടൈ കോവില്‍, ചെന്‍രായ പെരുമാള്‍ ക്ഷേത്രം, ശ്രീ തീര്‍ത്ഥ ഗിരീശ്വരര്‍ ക്ഷേത്രം (തീര്‍ത്ഥമലയില്‍ സ്ഥിതി ചെയ്യുന്നു) എന്നിവയാണ് ഈ പ്രദേശത്തെ പ്രധാന ക്ഷേത്രങ്ങള്‍

മൗണ്ട് കാര്‍മല്‍ ചര്‍ച്ച്, സി.എസ്.ഐ സിയോണ്‍ ചര്‍ച്ച്, സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍, മേത്തൂര്‍ ഡാം എന്നിവയും ഇവിടുത്തെ കാഴ്ചകളാണ്. ധര്‍മ്മപുരിയില്‍ നിന്ന് 7 കിലോമീറ്റര്‍ അകലെയാണ് ആദിയമാനക്കോട്ടൈ എന്ന തകര്‍ന്നടിഞ്ഞ ഓവല്‍ഷേപ്പിലുള്ള പുരാതനമായ കോട്ട സ്ഥിതി ചെയ്യുന്നത്.

ധര്‍മ്മപുരിയില്‍ എങ്ങനെ എത്താം?

തമിഴ്നാട്ടിലെ വിവിധ നഗരങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ബസ് മാര്‍ഗ്ഗവും, ട്രെയിന്‍ മാര്‍ഗ്ഗവും ധര്‍മ്മപുരിയിലെത്താം. അടുത്തുള്ള നഗരങ്ങളില്‍ നിന്ന് എ.സി, ഡീലക്സ്, സെമി ഡീലക്സ്, നോണ്‍ എ.സി ബസുകള്‍ ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നു. ധര്‍മ്മപുരിക്കടുത്തുള്ള വിമാനത്താവളം ബാംഗ്ലൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ്. ഇവിടെ നിന്ന് ഇന്‍റര്‍നാഷണല്‍, ഡൊമെസ്റ്റിക് വിമാനസര്‍വ്വീസുകളുണ്ട്.

മികച്ച കാലാവസ്ഥ

ശൈത്യകാലമാണ് ധര്‍മ്മപുരി സന്ദര്‍ശനത്തിന് അനുയോജ്യമായ കാലം.

 

Please Wait while comments are loading...