നീലഗിരി ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ വെള്ളച്ചാട്ടമാണിത്. കോട്ടഗിരിയില്‍ നിന്ന് 29 കിലോമീറ്ററോളം ദൂരമുണ്ട് ഇവിടേക്ക്. എം.ഡി.കോക്ക് ബര്‍ണിന്‍റെ ഭാര്യയുടെ പേരിലറിയപ്പെടുന്ന വെള്ളച്ചാട്ടമാണിത്. അദ്ദേഹമാണ് ഇവിടെ കോട്ടഗിരി പ്രദേശത്തായി കാപ്പി കൃഷി നടപ്പാക്കിയത്. ഈ ദമ്പതികള്‍ തന്നെയാണ് ഈ ദേശത്തെ ആദ്യ താമസക്കാര്‍ എന്നു കൂടി പറയാം. 250 അടി ഉയരെ നിന്ന് രണ്ടു തട്ടുകളിലായാണ് ഈ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്.
മേട്ടുപാളയത്ത് നിന്ന് കോട്ടഗിരിയിലേക്കുള്ള പാതയില്‍ അരവനു എന്ന സ്ഥലത്താണ് ഇതിന്റെ സ്ഥാനം. ഡോള്‍ഫിന്‍ സ്നോസ് വ്യൂ പോയിന്റില്‍ നിന്നാല്‍ വെള്ളച്ചാട്ടത്തിന്റെ ഭംഗി പൂര്‍ണ്ണമായും ആസ്വദിക്കാം. വെള്ളച്ചാട്ടത്തിനു മുകളിലേക്ക് ചെന്നെത്താന്‍ പാകത്തില്‍ റോഡുകളുണ്ട്. ഇവിടുത്തെ ഭാഷയില്‍ 'ഗോധെഹട്ട ഹള്ള' അഥവാ 'ഫൂട്ട് ഹില്‍സ് ഡെയില്‍ റിവര്‍' എന്നാണ് കാതെറിന്‍ വാട്ടര്‍ ഫാള്‍സ് അറിയപ്പെടുന്നത്. സുഗമമായ റോഡുകള്‍ ഇവിടെയുള്ളതിനാല്‍ തന്നെ കാറിലും മറ്റും കോട്ടഗിരി സന്ദര്‍ശിക്കുന്നവര്‍ക്ക് മറ്റിടങ്ങളിലെന്ന പോലെ വളരെ എളുപ്പം ഇവിടെയെത്തിച്ചേരാനാകും.



Click it and Unblock the Notifications