ഏറെ പഴക്കംചെന്ന മുസ്ലീം പള്ളിയാണിത്. കോട്ടയത്തെ താഴത്തങ്ങാടിയില്‍ പ്രശസ്തമായ മീനച്ചിലാറിന് തീരത്താണ് പള്ളി നില്‍ക്കുന്നത്. ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യത്തെ മുസ്ലീം പള്ളികളില്‍ ഒന്നായ ഇതിന് ആയിരത്തിലേറെ വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മനോഹരമായ നിര്‍മ്മിതിയാണ് ഈ പള്ളിയുടേത്, കെട്ടിടത്തിലെ മരത്തിലുള്ള പണികളും മനോഹരമാണ്. താജ് ജുമ മസ്ജിദ് എന്നും ഈ പള്ളിയ്ക്ക് പേരുണ്ട്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് പള്ളി പണികഴിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്. കോട്ടയത്തുനിന്നും 7 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ താഴത്തങ്ങാടിയിലെത്താം. ഇതിനടത്താണ് തിരുവേര്പ്പ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കോട്ടയത്തെത്തിയാല്‍ താഴത്തങ്ങാടി ജുമ മസ്ജിദ് കാണാതെ മടങ്ങരുത്.