ലൈറ്റ്ഹൗസ് ബീച്ച്, കോവളം

ഹോം » സ്ഥലങ്ങൾ » കോവളം » ആകര്‍ഷണങ്ങള് » ലൈറ്റ്ഹൗസ് ബീച്ച്

കോവളത്തിന്റെ ഏറ്റവും തെക്കേ അറ്റത്താണ് ലൈറ്റ്ഹൗസ് ബീച്ച് സ്ഥിതിചെയ്യുന്നത്. നഗരത്തിനോട് അടുത്തായതുകൊണ്ടുതന്നെ നിരവധി സഞ്ചാരികള്‍ ലൈറ്റ്ഹൗസ് ബീച്ചിലെത്തുന്നു. കോവളത്തെ മൂന്ന് ബീച്ചുകളിലും വച്ച് ഏറ്റവും വലുത് ലൈറ്റ്ഹൗസ് ബീച്ചാണ്. കുരുംകല്‍ കുന്നിന്‍മുകളിലെ 35 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കൂറ്റന്‍ ലൈറ്റ് ഹൗസാണ് ഈ ബീച്ചിന് ഈ പേര് സമ്മാനിച്ചത്.

വിഴിഞ്ഞം ലൈറ്റ് ഹൗസ് എന്നു വിളിക്കപ്പെടുന്ന ഈ ലൈറ്റ് ഹൗസ് കപ്പലുകള്‍ക്ക് ദിശകാണിച്ചിരുന്നു. ഇവിടത്തെ ശുദ്ധമായ കടല്‍വെള്ളത്തില്‍ നീന്താനും കടലില്‍ കുളിക്കാനും സാധിക്കും. മനോഹരമായ ലൈറ്റ്ഹൗസ് ബീച്ച് കോവളത്തെ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരു കേന്ദ്രമാണ് എന്ന് നിസംശയം പറയാം.

Please Wait while comments are loading...