തിരുവിതാംകൂറിലെ മഹാറാണിയായിരുന്ന റാണി സേതുലക്ഷ്മി ഭായി രൂപകല്പന നടത്തി ശ്രീ രാമവര്‍മ വലിയ കോയിത്തമ്പുരാന്‍ പണിതീര്‍ത്ത കൊട്ടാരമാണ് ഹാല്‍സീന്‍ കാസില്‍. സമ്പന്നതയ്ക്കും നിര്മാണവൈദഗ്ധ്യത്തിനും പേരുകേട്ട ഈ കൊട്ടാരം 1932 ലാണ് നിര്‍മിക്കപ്പെട്ടത്. രാജകുടുംബത്തിനുള്ള ബീച്ച് റിസോര്‍ട്ടായി പണികഴിക്കപ്പെട്ട ഹാല്‍സീന്‍ കാസില്‍ തിരുവിതാംകൂര്‍ രാജവംശത്തിലെ അംഗങ്ങള്‍ ഉപയോഗിച്ചുവന്നിരുന്നു.
1964 ല്‍ രാജകുടുംബാംഗങ്ങള്‍ ഹാല്‍സീന്‍ കാസില്‍ കേരള സര്‍ക്കാരിന് കൈമാറി. കോവളത്തെ തന്നെ ഏറ്റവും മികച്ച ഡീലക്സ് ലക്ഷ്വറി ഹോട്ടലുകളിലൊന്നാണ് ഇന്ന് ഹാല്‍സീന്‍ കാസില്‍. കോവളം പാലസ്, ബീച്ച് റിസോര്‍ട്ട് ഓഫ് കോവളം തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നു ഇന്ന് ഹാല്‍സീന്‍ കാസില്‍.