ഹൊസൂരില്‍ നാഷണല്‍ ഹൈവേ 7 ല്‍ ഒരു പാറക്കുന്നിന് മുകളിലായാണ് അരുള്‍മിഗു മരഗതമിഗായ് ചന്ദ്രചൂഡേശ്വരി ക്ഷേത്രം. ഇതിന് ചുറ്റും വനമാണ്. മതപരമായ കാര്യങ്ങള്‍ക്കല്ലാതെ വരുന്നവര്‍ക്ക് പരിസര നിരീക്ഷണം നടത്താന്‍ ഒരു ഒബ്സര്‍വേറ്ററിയും, കുട്ടികളുടെ പാര്‍ക്കും തമിഴ്നാട് ടൂറിസം ഡിപ്പാര്‍ട്മെന്റ് സ്ഥാപിച്ചിട്ടുണ്ട്. ഹൊസൂരിലേക്ക് പോകുന്ന യാത്രക്കാര്‍ ധാരാളമായി ഇവിടം സന്ദര്‍ശിക്കാറുണ്ട്. ഈ ക്ഷേത്രപരിസരത്ത് നിന്ന് നോക്കിയാല്‍ ഹൊസൂരിന്‍റെ മനോഹരമായ വിദൂരദൃശ്യം കാണാനാവും. ആകാശകാഴ്ചകള്‍ കണ്ട് മനസിലാക്കാന്‍ ഇവിടുത്തെ ഒബ്സര്‍വേറ്ററി ഉപയോഗിക്കാം.
ക്ഷേത്രത്തില്‍ ജ്യോതിഷ സംബന്ധവും, വിശ്വാസപരവുമായ വിവരങ്ങള്‍ നല്കും. പക്ഷേ ഇവ ശാസ്ത്രീയാധിഷ്ഠിതമല്ലെന്ന് മാത്രം. നിങ്ങളുടെ വിശ്വാസം എന്തായാലും അരുള്‍മിഗു മരഗതമിഗായ് ചന്ദ്രചൂഡേശ്വരി ക്ഷേത്രം ഒരു പുതിയ അനുഭവം നിങ്ങള്‍ക്ക് നല്കും.



Click it and Unblock the Notifications