വേടന്തങ്കല്‍ - പക്ഷിനിരീക്ഷകരുടെ സ്വര്‍ഗം

തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് വേടാന്തങ്കല്‍ എന്ന പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം സ്ഥിതിചെയ്യുന്നത്. വേടന്തങ്കല്‍ പക്ഷിസങ്കേതത്തിന് പേരുകേട്ട സ്ഥലമാണ് ഇത്. വേടന്തങ്കല്‍ ലേക്ക് പക്ഷിസങ്കേതം എന്നാണ് ഔദ്യോഗികമായി ഇതിന്റെ പേര്.

ഇന്ത്യയിലെ പഴക്കം ചെന്ന പക്ഷിസങ്കേതങ്ങളില്‍ ഒന്നാണ് വേടന്തങ്കല്‍ പക്ഷിസങ്കേതം എന്നാണ് കരുതപ്പെടുന്നത്. 250 വര്‍ഷത്തിലധികം പഴക്കമുണ്ട് ഇതിന്. 74 ഏക്കര്‍ സ്ഥലത്താണ് ഈ പക്ഷിസങ്കേതം പരന്നുകിടക്കുന്നത്. ചെന്നൈയില്‍ നിന്നും 80 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. വേടാന്തങ്കലിലേക്ക് ചെന്നൈയില്‍ നിന്നും റോഡ് മാര്‍ഗം എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. നാട്ടുരാജാക്കവന്മാരും ഭുപ്രഭുക്കളും നായാട്ടിന് ഉപയോഗിച്ചിരുന്ന സ്ഥലമാണ് ഇതെന്നാണ് ചരിത്രം. വേട്ടക്കാരുടെ സങ്കേതം എന്നാണ് വേടന്തങ്കല്‍ എന്ന തമിഴ് വാക്കിന്റെ അര്‍ത്ഥം.

ചെറുചറു തടാകങ്ങള്‍, നിരവധി ദേശാടനപക്ഷികള്‍ തുടങ്ങിയവയുടെ കേന്ദ്രമാണ് വേടാന്തങ്കല്‍. ബ്രിട്ടീഷുകാരുടെ കാലത്താണ് വേടാന്തങ്കല്‍ ഒരു പക്ഷിസങ്കേതമായി മാറിയത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് സര്‍ക്കാര്‍ ഇവിടെ ഒരു പക്ഷിസങ്കേതമായി പ്രഖ്യാപിച്ചത്. ഇതോടെ വിനോദസഞ്ചാരഭൂപടത്തിലും വേടാന്തങ്കല്‍ പ്രശസ്തമായി.

നിരവധി ദേശാടനപ്പക്ഷികളുടെ സങ്കേതം കൂടിയാണ് വേടാന്തങ്കല്‍. അപൂര്‍വ്വ വിഭാഗത്തില്‍പ്പെട്ട അരയന്നങ്ങള്‍, എരണ്ട, സാന്‍ഡ്‌പൈപ്പര്‍ തുടങ്ങിയ പക്ഷികള്‍ ഇവിടെ വന്നുചേരുന്നു. വേടന്തങ്കലില്‍ നിന്നും 9 കിലോമീറ്റര്‍ അകലത്തായി കിരികിലി പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നു.

Please Wait while comments are loading...