ആര്‍ക്കിയോളജിക്കല്‍ സര്‍വേ സംരക്ഷിക്കുന്ന ഒരു സ്ഥലമാണ് മല്ലചാന്ദ്രം. നൂറുകണക്കിന് പുരാതനമായ ശവകുടീരങ്ങള്‍ കണ്ടെടുത്ത ഇടമാണ് മല്ലചാന്ദ്രം. മെഗാലിത്തിക് കാലഘട്ടത്തിലെ പാറകൊണ്ടുള്ള ശവകുടീരമാണിത്. തൊപ്പിക്കല്ല് എന്നറിയപ്പെടുന്ന വലിയ ശിലാപാളി മൂന്നോ നാലോ ശിലാ സ്തംഭങ്ങളില്‍ ഉറപ്പിച്ച് വച്ചിരിക്കുന്ന സംവിധാനമാണിത്. മല്ലചാന്ദ്രത്തില്‍ കുടുംബങ്ങളെ മൊത്തമായി അടക്കിയിരുന്നതിനാല്‍ ഇത്തരം ശവകൂടീരങ്ങളുടെ കൂട്ടങ്ങള്‍ കാണാം. വലിയൊരു തൊപ്പിക്കല്ലിന് ചുറ്റും വൃത്താകൃതിയില്‍ ചെറിയ തൊപ്പിക്കല്ലുകളായാണ് ഇവ കാണുക. ഇവക്ക് സമാനമായ കുടീരങ്ങള്‍ കേരളത്തിലെ മറയൂരില്‍ കണ്ടെത്തിയിട്ടുണ്ട്.
മല്ലചാന്ദ്രത്തില്‍ ഇവക്ക് പുറമേ സ്റ്റോണ്‍ പെയിന്റിംഗുകള്‍, കുംഭങ്ങള്‍ തുടങ്ങിയവയും കണ്ടെത്തിയിട്ടുണ്ട്. ചരിത്രാന്വേഷകര്‍ക്ക് ഒരു പറുദീസയായിരിക്കും മല്ലചാന്ദ്രം. പുരാതന ചരിത്രത്തെ ആധുനിക ലോകവുമായി ലോകത്തിലെ തന്നെ എണ്ണപ്പെട്ട ഒരു സ്ഥമാണിത്.



Click it and Unblock the Notifications