ദക്ഷിണേന്ത്യയിലെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു സ്ഥലമാണ് തളിയിലെ വേണുഗോപാലസ്വാമി ക്ഷേത്രം. കൃഷ്ണന്‍റെ അവതാരമായ വേണുഗോപാലസ്വാമിയെ ഇവിടെ മനോഹരമായ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. വേണു എന്നതിനര്‍ത്ഥം ഓടക്കുഴല്‍ എന്നാണ്.
ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ ഓടക്കുഴലിനെയാണ് ഇവിടെ പ്രതിനിധികരിക്കുന്നത്. ഇവിടെ വിശാലമായ പ്രദേശത്ത് പരന്ന് കിടക്കുന്ന ക്ഷേത്രത്തിന്‍റെ ശിലാവശിഷ്ടങ്ങള്‍ ഭാരതത്തിന്‍റെ പ്രൗഡമായ ഗതകാലത്തെ സൂചിപ്പിക്കുന്നു. ശബ്ദങ്ങള്‍ കല്‍ത്തറയില്‍ തട്ടി മാറ്റൊലി കൊണ്ട് ചുറ്റുപാടുമുള്ള പ്രകൃതിയുടെ സ്വരങ്ങളുമായി ചേരുന്നു. പ്രകൃതിയുടെ ഒരു ഭാഗം പോലെ തന്നെയാണ് ക്ഷേത്രത്തിന്‍റെ നില്‍പ്.



Click it and Unblock the Notifications