കുച്ചിപ്പുടി  - സാംസ്കാരിക പൈതൃക ഗ്രാമം

ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയില്‍ മോവ്വ മണ്ഡലി ല്‍ ആണ് കുച്ചിപ്പുടി  ഗ്രാമം. ബംഗാള്‍ ഉള്‍ക്കടലിനും കൃഷ്ണ നദി ക്കും അടുത്താണ് കുച്ചിപ്പുടി ഗ്രാമം സ്ഥിതി ചെയ്യുന്നത്.  പരമ്പരാഗത  നൃത്തരൂപമായ കുച്ചിപ്പുടി യുടെ ഉത്ഭവം ഈ ഗ്രാമത്തില്‍ നിന്നാണ് .അതിനാലാണ് കുച്ചിപ്പുടി നൃത്തത്തിനു ആ പേര് കൈവന്നത്.

കുച്ചിപ്പുടി ഗ്രാമം മോവ്വ മണ്ഡലി ല്‍ നിന്ന് ആറ്  കിലോമീറ്ററും ഏറ്റവും അടുത്തുള്ള പ്രധാന പട്ടണമായ  മാച്ചിലിപ്പട്ടണത്തില്‍  നിന്ന് 25.6 കി മീറ്ററും അകലെ കിടക്കുന്നു. തലസ്ഥാനമായ ഹൈദരാബാദ് 325  കി.മീ. അകലെയാണ്. ഗ്രാമത്തിനു സമീപമുള്ള  ചില വിനോദ സഞ്ചാര മേഖലകള്‍ വിജയ വാഡ , കൊണസീമ , ഗുണ്ടൂര്‍ , അമരാവതി ഇവയാണ്.ഈ പട്ടണങ്ങളി ല്‍ എത്തുന്ന വിനോദ   സഞ്ചാരികള്‍ കുച്ചിപ്പുടി ഗ്രാമവും സന്ദര്‍ശിക്കുന്നു.  കുച്ചിപ്പുടിയുടെ നഷ്ടപ്പെട്ട കലയും സംസ്ക്കാരവും അറിയാന്‍  ശ്രമിക്കുന്ന വിനോദ സഞ്ചാരികളുടെ ഇടയില്‍ ഈ  ഗ്രാമത്തിന്‍റെ  മുക്കും മൂലയും വരെ പ്രസിദ്ധമാണ്. കുച്ചുപ്പുടി ഗ്രാമത്തിനു അടുത്ത് തന്നെയാണ് ഉണ്ടവല്ലി ഗുഹകളും, രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്കും, ശ്രീ വേണു ഗോപാല ക്ഷേത്രവും, മോഗല്‍രാജ് പുരം  ഗുഹകളും ,കനക ദുര്‍ഗ്ഗാ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്.

നിര്‍ഭാഗ്യ വശാല്‍ കുച്ചിപ്പുടിയില്‍  തീവണ്ടി സ്റ്റേഷന്‍ ഇല്ല. വിജയ വാഡ യാണ് ഏറ്റവും അടുത്ത റയില്‍വേ സ്റ്റേഷനും എയര്‍ പോര്‍ട്ടും . റോഡു വഴി കുച്ചിപ്പുടി ഗ്രാമത്തില്‍ പ്രയാസമില്ലാതെ ചെല്ലാവുന്നതാണ്.ഹൈദരാബാദ്  വഴിയോ വിജയവാഡ വഴിയോ ഇവിടെയെത്താം.ഉഷ്ണമേഖലാ പ്രദേശത്തെ കാലാവസ്ഥയാണ് കുച്ച്ചിപ്പുടിയില്‍ അനുഭവപ്പെടുക. വേനല്‍ക്കാലത്ത് കഠിനമായ ചൂടായിരിക്കും . ശീതകാലത്ത് മിതമായ തണുപ്പും മഴക്കാലത്ത് മിതമായ വര്‍ഷവും ലഭിക്കും.

Please Wait while comments are loading...