100 അടി ഉയരമുള്ള ഈ വെള്ളച്ചാട്ടവും പരിസരവും ചേര്‍ന്നൊരുക്കുന്ന കാഴ്ച മനോഹരമാണ്. കുദ്രെമുഖ് ദേശീയോദ്യാനത്തിലെ മലനിരകളിലാണ് വെള്ളച്ചാട്ടമുള്ളത്. ട്രക്കിങ് പ്രിയരുടെ കേ്ന്ദ്രമാണ് ഈ ഭാഗം. ഒക്ടോബര്‍ മുതല്‍ മെയ് വരെയുള്ള കാലമാണ് ഇവിടെ ട്രക്കിങിന് അനുയോജ്യം.കര്ക്കളയ്ക്കും ലാഘ്യ അണക്കെട്ടിനും ഇടയിലായിട്ടാണ് ഈ വെള്ളച്ചാട്ടം.
ശാന്തമായ അന്തരീക്ഷത്തില്‍ പ്രൃതിസൗന്ദര്യം ആസ്വദിയ്ക്കണമെന്നുള്ളവര്ക്ക് പറ്റിയ ഒരു പിക്നിക് കേന്ദ്രമാണിത്. 30 രൂപ ഫീസ് നല്കിയാല് വെള്ളച്ചാട്ടത്തിന് അടുത്തുവരെ പോകാം. വെള്ളച്ചാട്ടത്തിന് അടുത്തേയ്ക്കെത്താന്‍ വേണ്ടി വനംവകുപ്പ് പ്രത്യേകം പടികള്‍ പണിതിട്ടുണ്ട്.