കുമരകത്തെ ചുറ്റികടക്കുന്ന വേമ്പനാട് കായലില്‍ ഒന്നു കറങ്ങാതെ കുമരകം സന്ദര്‍ശനം ഒരിക്കലും പൂര്‍ണമാകില്ല. പുന്നമടകായല്‍ എന്നും കൊച്ചി കായല്‍ എന്നും അറിയപ്പെടുന്ന വേമ്പനാട് കായലാണ് സംസ്ഥാനത്തെ ഏറ്റവും വലിയ തടാകം. രാജ്യത്തെ ഏറ്റവും നീളമേറിയ തടാകമെന്നുമുള്ള വിശേഷണവുമ പേറുന്ന ഈ കായലിന്‍െറ ആലപ്പുഴ ഭാഗത്താണ് നെഹ്റുട്രോഫി വള്ളംകളി അരങ്ങേറുന്നത്.
നോക്കത്തൊദൂരത്ത് കണ്ണുംനട്ട് കായല്‍പരപ്പിലൂടെ വള്ളത്തിലോ ഹൗസ്ബോട്ടിലോ ഉള്ള യാത്ര ഏതൊരു സഞ്ചാരിക്കും അപൂര്‍വ അനുഭവമായിരിക്കും നല്‍കുക. കേരളത്തിലെ കായല്‍ടൂറിസത്തിന്‍െറ നട്ടെല്ല് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കായല്‍പരപ്പില്‍ ചെറുമീനുകളെ പോലെ തെന്നി നടക്കുന്ന ചെറുബോട്ടുകളും ഹൗസ്ബോട്ടുകളും മനോഹരമായ ചിത്രത്തിന്‍െറ പ്രതീതി നല്‍കുന്നതാണ്.



Click it and Unblock the Notifications