Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുരുക്ഷേത്ര » ആകര്‍ഷണങ്ങള് » ഹര്‍ഷ കാ തില

ഹര്‍ഷ കാ തില, കുരുക്ഷേത്ര

50

കുരുക്ഷേത്ര നഗരത്തിന്റെ പ്രാന്തപ്രദേശത്തായി സ്ഥിതി ചെയ്യുന്ന ഒരുകിലോമീറ്റര്‍ നീളത്തില്‍ 750 മീറ്റര്‍ വ്യാപ്‌തിയുള്ള കുന്നാണ്‌ രാജ ഹര്‍ഷ കാ തില. ഭൂമിയില്‍ നിന്നും 15-18 മീറ്റര്‍ ഉയരമുള്ള ഈ പുരാതന കുന്നില്‍ നിന്ന്‌ കുശന്‍ മുതല്‍ മുഗള്‍ വരെയുള്ള കാലഘട്ടത്തിലെ ചരിത്രസ്‌മാരകങ്ങളുടെ അവശിഷടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. ഈ കാലഘട്ടങ്ങളെകുറിച്ചുള്‌ല അമൂല്യമായ അറിവുകളാണ്‌ ഈ കുന്ന്‌ നല്‍കുന്നത്‌.

എഡി ഒന്നാം നൂറ്റാണ്ട്‌ മുതല്‍ പത്തൊമ്പതാം നൂറ്റാണ്ട്‌ വരെയുള്ള കാലഘട്ടങ്ങളിലെ കുറഞ്ഞത്‌ ആറ്‌ സാംസ്‌കാരിക, ചരിത്രകാലഘട്ടങ്ങളുമായി ബന്ധമുള്ള പുരാവസ്‌തുക്കള്‍ ഇവിടെ നടന്ന ഉത്‌ഖനനത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. രജപുത്‌, ഗുപ്‌ത, കുശാന, ഗുപ്‌തനന്തര, വര്‍ധമാന, സുല്‍ത്താന, മുഗള്‍ കാലഘട്ടങ്ങളിലെ വസ്‌തുക്കള്‍ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്‌.

കണ്ടെത്തിയതില്‍ ഏറ്റവും പ്രധാനപ്പെട്ട വസ്‌തുക്കള്‍ കുശാന, ഗുപ്‌താനന്തര കാലഘട്ടങ്ങളിലേതാണ്‌.കുശാല കാലഘട്ടത്തിലെ ചായം പൂശിയ ചാരഭരണികളും സാധനങ്ങളും ഗുപ്‌താനന്തരകാലത്തിലെ മിനുക്കിയ ചുവന്ന പാത്രങ്ങളും കണ്ടെത്തിയിരുന്നു. ഇക്കാലഘട്ടങ്ങളിലേതെന്നു കരുതുന്ന കട്ടകളില്‍ തീര്‍ത്ത കെട്ടിടങ്ങളുടെ അവശിഷ്‌ടങ്ങളും കുന്നില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇന്‍ഡോ-ഇസ്ലാമിക്‌ കാലഘട്ടത്തിലെ ഉദ്യാന സമുച്ചയത്തിന്റെ ഉള്‍പ്പടെ അവശിഷ്‌ടങ്ങള്‍ ഇവിടെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്‌. ഇതിന്‌ പുറമെ വിവിധ കാലഘട്ടങ്ങളിലെ പുരാവസ്‌തുക്കള്‍ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്‌. പുരാവസ്‌തു ഗവേഷകരുടെ ഇഷ്‌ട ഭൂമിയാണ്‌ ഹര്‍ഷ്‌ കാ തില.

One Way
Return
From (Departure City)
To (Destination City)
Depart On
31 Aug,Mon
Return On
01 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
31 Aug,Mon
Check Out
01 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
31 Aug,Mon
Return On
01 Sep,Tue