ലക്ഷദ്വീപ സമൂഹങ്ങളുടെ ഒരു ചെറുകാഴ്ചയാണ് അമിനി ദ്വീപ് തരുന്നത് എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല. മൂന്ന് കിലോമീറ്റര്‍ മാത്രം നീളവും ഒരു കിലോമീറ്റര്‍ മാത്രം വീതിയുമുള്ള അമിനി ദ്വീപില്‍ ലക്ഷദ്വിപിന്റെ വിശേഷങ്ങള്‍ പലതുമുണ്ട് എന്നതാണ് സത്യം. അമിനി ദ്വീപിലും പരിസരപ്രദേശങ്ങളിലും ഇസ്ലാം മതം പ്രചരിപ്പിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഉബൈദുള്ള എന്ന സന്യാസിയുടെ പേരിലാണ് അമിനി ദിപിന്റെ ചരിത്ര പ്രശസ്തി.
റിസോര്‍ട്ടുകളും മനോഹരമായ അസ്തമയക്കാഴ്ചകളുമാണ് ഇവിടേക്ക് കൂടുതലായും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. അഗത്തിയില്‍ നിന്നും ബോട്ടുമാര്‍ഗം അമിനി ദ്വീപിലെത്താം. ലക്ഷദ്വീപിലെ ഒരേയൊരു ആഭ്യന്തര വിമാനത്താവളം സ്ഥിതിചെയ്യുന്നത് അഗത്തിയിലാണ്.



Click it and Unblock the Notifications