നിരവധി സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇടമാണെങ്കിലും ബംഗാരം ഹണിമൂണ്‍ യാത്രികരുടെ പ്രിയകേന്ദ്രമാണ് എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല. ലക്ഷദ്വീപിലെ പൊതു സൗകര്യങ്ങളെക്കാളും കൂടുലാണ് വികസനകാര്യത്തില്‍ ബംഗാരത്തിന്റെ സ്ഥാനം. ലക്ഷദ്വീപിലെ ഏക ആഭ്യന്തരവിമാനത്താവളം സ്ഥിതിചെയ്യുന്ന അഗത്തിക്ക് അടുത്താണ് എന്നതും ബംഗാരത്തിന്റെ സൗകര്യങ്ങള്‍ ഏറ്റുന്നു. മറ്റ് ദ്വീപുകളില്‍ നിന്നും വിഭിന്നമായി 60 ലക്ഷ്വറി കോട്ടേജുകളാണ് ബംഗാരത്തുള്ളത്. ബീച്ചിന് സമീപത്തുള്ള ഈ കോട്ടേജുകളാവട്ടെ, അവധിക്കാലം ചെലവഴിക്കാന്‍ പറ്റിയതും. നിരവധി തരത്തിലുളള പക്ഷികളെയും മുള്ളന്‍പന്നിയെയു തത്തയയെയും മറ്റ് ജീവജാലങ്ങളെയും ഇവിടെ കാണാന്‍ സാധിക്കും.
ലക്ഷദ്വീപിലെ പ്രശസ്തമായ സ്‌കൂബ ഡൈവിംഗും സ്‌നോര്‍ക്കലിംഗും ഇവിടെയും ഉണ്ട് എന്ന് എടുത്തുപറയേണ്ടതില്ലല്ലോ. 120 ഏക്കറിലധികം വരും ദ്വീപിന്റെ വിസ്തൃതി. അണ്ടര്‍ വാട്ടര്‍ സ്‌പോര്‍ട്‌സും ബീച്ച് കാഴ്കളും കണ്ട് മടുത്തുകഴിഞ്ഞാല്‍ മനോഹരമായ ഒരു നീണ്ട നടത്തത്തിനും ഇവിടെ സാധ്യതയുണ്ടെന്ന് സാരം. ഷാക്കുകളും ചെറുകുന്നുകളും കുടക്കീഴിലെ വിപണനവും മറ്റുമായി വ്യത്യസ്തമായ അനഭവമാണ് ബീച്ചിനരികിലായുള്ള ബംഗാരം ഐലന്‍ഡ് റിസോര്‍ട്ട് അഥവാ ബി ഐ എസ് നല്‍കുന്നത്. ലക്ഷദ്വീപില്‍ മദ്യം ഉപയോഗിക്കാന്‍ അനുവാദമുള്ള ഏക ദ്വീപ് എന്ന പ്രത്യേകതയും ബംഗാരത്തിനുണ്ട്.
ബംഗാരത്തിലെത്താന്‍ വളരെ എളുപ്പമാണ്. വിമാനത്തില്‍ അഗത്തിയിലിറങ്ങിയാല്‍ ഇവിടേക്ക് ബോട്ടുകള്‍ ലഭിക്കും. അല്ലെങ്കില്‍ കൊച്ചിയില്‍ നിന്ന് നേരിട്ട് ബോട്ടുമാര്‍ഗവും ബംഗാരത്തിലെത്താം. ഹെലികോപ്റ്ററാണ് മറ്റൊരു യാത്രാമാര്‍ഗം.



Click it and Unblock the Notifications