ലാന്‍സ്‌ഡൗണിലെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാണ് റെജിമെന്റല്‍ മ്യൂസിയം. പ്രശസ്‌തനായ ദര്‍ബാന്‍ സിംഗ് നേഗിയുടെ പേരിലാണ് ഈ മ്യൂസിയം അറിയപ്പെടുന്നത്. ധീരതയ്‌ക്ക് നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമായ വിക്ടോറിയ ക്രോസ്സ് നേടിയ ആദ്യകാല ഇന്ത്യക്കാരില്‍ ഒരാളാണ് ദര്‍ബാന്‍ സിംഗ് നേഗി. 1983ല്‍ ആണ് റെജിമെന്റല്‍ മ്യൂസിയം ഉദ്‌ഘാടനം ചെയ്‌തത്. ഗര്‍വാള്‍ റൈഫിള്‍സുമായി ബന്ധപ്പെട്ട നിരവധി പുരാവസ്‌തുക്കള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.



Click it and Unblock the Notifications