ലാന്‍സ്‌ഡൗണിലെ പ്രശസ്‌തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് സെന്റ് മേരീസ് പള്ളി. 1895ല്‍ കേണല്‍ എ. എച്ച്. ബി ഹ്യൂം ആണ് പള്ളി നിര്‍മ്മിച്ചത്. അദ്ദേഹം റോയല്‍ എന്‍ജിനീയേഴ്‌സില്‍ അംഗമായിരുന്നു. 1947 ന് ശേഷം ഈ പള്ളി ഉപേക്ഷിക്കപ്പെട്ടു. തുടര്‍ന്ന് ഗര്‍വാള്‍ റൈഫിള്‍സ് റെജിമെന്റ് കേന്ദ്രം ഇതൊരു മ്യൂസിയമാക്കി മാറ്റി. ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യയുടെ ചിത്രങ്ങള്‍ ഇവിടെ കാണാം. റെജിമെന്റിന്റെ ചരിത്രം പ്രദിപാദിക്കുന്ന ഓഡിയോ വീഡിയോ ക്‌ളിപ്പുകളുടെ പ്രദര്‍ശനവും ഇവിടെ നടത്തുന്നുണ്ട്. ഗര്‍വാള്‍ റൈഫിള്‍സ് റെജിമെന്റിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ പ്രദര്‍ശനം സഞ്ചാരികളെ സഹായിക്കും.



Click it and Unblock the Notifications